മസ്‌കത്ത്: വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം നൽകുന്ന ചില സേവനങ്ങൾക്കുള്ള ഫീസ് റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ചു. ഇതു സംബന്ധിച്ച മന്ത്രിതല പ്രമേയം (നമ്പർ 292/2023) കഴിഞ്ഞ ദിവസം വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രിയാ ഖാഇസ് അൽ-യൂസഫ് പുറപ്പെടുവിച്ചത്.
ലിക്വിഡ് പെട്രോളിയം ഗ്യാസ് സിലിണ്ടറുകൾ വിൽക്കുന്നതിനുള്ള ലൈസൻസ്, സ്ക്രാച്ച് ആൻഡ് വിൻ ഓഫർ ലൈസൻസ്, തൽക്ഷണ സമ്മാനങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള ലൈസൻസ് അപേക്ഷ, കൂപ്പണുകളും റാഫിളുകളും പ്രദർശിപ്പിക്കുന്നതിനുള്ള ലൈസൻസ് അപേക്ഷ, പ്രമോഷണൽ ഓഫറുകൾക്കുള്ള പെർമിറ്റ് അപേക്ഷ, ചെറുകിട ബിസിനസുകൾ, കമ്പനികൾക്കുള്ള പോസ്റ്റ്-ഗ്രാന്റ് പേറ്റന്റിന്റെ പകർപ്പിനുള്ള ഫീ, ചെറുകിട സംരംഭങ്ങൾക്കുള്ള പേറ്റന്റ് രജിസ്റ്ററിന്റെ പകർപ്പിനുള്ള അപേക്ഷ, വിദ്യാർഥികളുടെയും ഗവേഷകരുടെ രജിസ്റ്റർ സാക്ഷ്യ കോപ്പിക്കുള്ള ഫീസ്, കമ്പനികളുടെ മുൻകാല ഉത്തരവുകൾ വിലയിരുത്താനുള്ള ഫീസ്, കമ്പനികളുടെ അപേക്ഷകൾ സ്വീകരിക്കൽ തുടങ്ങി 20 സേവനങ്ങളുടെ ഫീസാണ് അധികൃതർ റദ്ദാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.