മസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ റഖിയൂത്ത് തീരത്ത് വൻതോതിൽ ചെമ്മീൻ ചത്ത് കരക് കടിഞ്ഞു. സംഭവത്തിൽ ആശങ്കപ്പെടാനില്ലെന്നും സമുദ്ര മലിനീകരണമല്ല മറിച്ച് പ്രകൃതിദത്ത പ്രതിഭാസമാണ് കാരണമെന്നും കാർഷിക -ഫിഷറീസ് വകുപ്പ് ട്വിറ്ററിൽ അറിയിച്ചു. തീരത്തടിഞ്ഞ ചെമ്മീൻ ഭക്ഷ്യയോഗ്യമല്ല. വേണമെങ്കിൽ കാലിത്തീറ്റയായി ഉപയോഗിക്കാം. ‘സെർജെസ്റ്റസ് സെമിസിസ്’ എന്നയിനത്തിൽ പെടുന്ന ചെമ്മീനാണ് അടിഞ്ഞത്. അറബിക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലുമാണ് ഇവയെ പൊതുവായി കണ്ടുവരുന്നത്.
സമുദ്രനിരപ്പിൽനിന്ന് 200 മീറ്റർ വരെ ആഴത്തിലാണ് ഇവയുടെ വാസം. കടലിലെ താപനിലയിൽ പെെട്ടന്നുണ്ടായ മാറ്റവും അതിന് ഒപ്പമുണ്ടായ ശക്തമായ ഒഴുക്കുമാകാം ഇവ സ്വാഭാവിക ആവാസ സ്ഥാനത്തുനിന്ന് ഒലിച്ച് തീരത്ത് അടിയാനുള്ള കാരണം. കടൽ ജലത്തിെൻറ താപനില 12 ഡിഗ്രി സെൽഷ്യസിൽ താഴെയെത്തുേമ്പാൾ ഇത്തരം പ്രതിഭാസങ്ങൾ മുമ്പ് ലോകത്തിെൻറ പല ഭാഗത്തും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കടലിൽ ഉണ്ടാകുന്ന വൈറൽ-ബാക്ടീരിയ ബാധയും ചിലപ്പോൾ ഇത്തരം സാഹചര്യത്തിന് വഴിയൊരുക്കാമെന്നും വിശദമായ പഠനങ്ങൾ നടന്നുവരുകയാണെന്നും മന്ത്രാലയം അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.