മസ്കത്ത്: മത്സ്യസമ്പത്ത് ഏറെയുള്ള അൽ വുസ്ത ഗവർണറേറ്റിൽ രണ്ട് മാതൃക മത്സ്യബന്ധന ഗ്രാമങ്ങൾ നിർമിക്കുന്നു. ഗവർണറേറ്റിലെ ഹിതാമിലും സറബിലുമാണ് എല്ലാ സൗകര്യങ്ങളോടെയുമുള്ള മത്സ്യബന്ധന ഗ്രാമം ഉണ്ടാവുന്നത്. കാർഷിക മത്സ്യ വിഭവ മന്ത്രാലയത്തിെൻറ കീഴിലുള്ള പദ്ധതി ദീവാൻ ഒാഫ് റോയൽ കോർട്ടിെൻറ കീഴിലുള്ള ഇംപ്ലിമെേൻറഷൻ സപോർട്ട് ആൻഡ് ഫോളോഅപ് യൂനിറ്റാണ് നടപ്പാക്കുന്നത്. ഒമാെൻറ തെക്കേ തീരദേശം താരതമ്യേന മത്സ്യബന്ധനത്തിന് ഏറ്റവും യോജിച്ച മേഖലയാണ്. ഇൗ മേഖലയിൽ സ്ഥിരതാമസക്കാരായ മത്സ്യബന്ധ വിഭാഗത്തിെൻറ വികസനവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും താരതമ്യേന കുറവാണ്. ഇത് മനസ്സിൽ കണ്ട് ഇൗ േമഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയും കൂടുതൽ മത്സ്യബന്ധന ബോട്ടുകളെയും മത്സ്യബന്ധന വിഭാഗങ്ങളെയും അൽ വുസ്തയിലേക്ക് ആകർഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതുവഴി പല മേഖലകളിലായി ചിതറിക്കിടക്കുന്ന മത്സ്യബന്ധന വിഭാഗങ്ങളെ ഒരു മേഖലയിൽ ഒരുമിച്ച് കൂട്ടുകയും മത്സ്യബന്ധന മേഖലക്കാവശ്യമായ പിന്തുണ നൽകാനും കഴിയും. രജിസ്റ്റർ ചെയ്യാത്ത മത്സ്യബന്ധന ബോട്ടുകളെ ഒഴിവാക്കുകയും രജിസ്ട്രേഷൻ അടക്കമുള്ള മറ്റ് കാര്യങ്ങളെപ്പറ്റി ബോധവത്കരണം നടത്തുകയും പദ്ധതിയുടെ ലക്ഷ്യമാണ്.
നല്ല അളവിൽ ഗുണനിലവാരമുള്ള മത്സ്യങ്ങൾ ലഭിക്കുന്ന മേഖലകളാണ് ഹിതാമും സറബും. ഗ്രാമം നിർമിക്കാൻ പാർപ്പിട മന്ത്രാലയത്തിൽനിന്ന് ഇംപ്ലിമെേൻറഷൻ സപ്പോർട്ട് ആൻഡ് ഫോളോഅപ് അധികൃതർ കഴിഞ്ഞ വർഷം സ്ഥലം ഏറ്റെടുത്തിരുന്നു. ധനകാര്യ മന്ത്രാലയം ഇതിന് ഫണ്ട് അനുവദിക്കുകയും ഒന്നാംഘട്ട കൺസൾട്ടൻസി പഠനം പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ഒാരോ ഗ്രാമത്തിലും 30 ഹെക്ടർ സ്ഥലത്താണ് മാതൃകാഗ്രാമം നിർമിക്കുന്നതെന്ന് കാർഷിക മത്സ്യവിഭവ മന്ത്രാലയം അധികൃതർ വ്യക്തമാക്കി. ഇൗ മേഖലയിൽ കെട്ടിടങ്ങൾ, പ്രാദേശിക സ്കൂൾ, ആരോഗ്യ കേന്ദ്രം, മസ്ജിദ് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കും. ഇൗ മേഖലക്ക് യോജിച്ച സ്വകാര്യ നിക്ഷേപവും ഇവിടെ അനുവദിക്കും. മോട്ടലുകൾ, റസ്റ്റാറൻറുകൾ, ഷോപ്പിങ് സെൻററുകൾ അടക്കം ഒരു ടൗൺഷിപ്പിന് ആവശ്യമായ മറ്റു സൗകര്യങ്ങളും ഒരുക്കും. ഇൗ മേഖലയിൽ സ്ഥിരമായ മത്സ്യബന്ധനക്കാരുടെ സാന്നിധ്യമുണ്ടാകുന്നതോടെ അനധികൃത മത്സ്യബന്ധനം നിരീക്ഷിക്കാനും കണ്ടെത്താനും കഴിയുമെന്നതാണ് പദ്ധതിയുടെ പ്രധാന നേട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.