മസ്കത്ത്: ആഗോളതലത്തിൽ അംഗീകൃത ഫുഡ് സേഫ്റ്റി മാനേജ്മെന്റ് സിസ്റ്റം സർട്ടിഫിക്കറ്റായ ഹസാർഡ് അനാലിസിസ് ആൻഡ് ക്രിട്ടിക്കൽ കൺട്രോൾ പോയന്റ് (എച്ച്.എ.സി.സി.പി) ഒമാനിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിലെ സ്റ്റോറുകൾക്ക് ലഭിച്ചു. ബൗഷർ, ദർസൈത്, അൽ ബന്ദർ, മർകസ് അൽ ബഹ്ജ, അൽ ലവാമി, മാൾ ഓഫ് മസ്കത്ത്, സുഹാർ എന്നിവിടങ്ങളിലെ സ്റ്റോറുകൾക്കാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്. ടോട്ടൽ ക്വാളിറ്റി കൺസൽട്ടൻസിയുടെ (ടി.ക്യു.സി) പങ്കാളിത്തത്തോടെ എമിറേറ്റ്സ് ഇന്റർനാഷനൽ അക്രഡിറ്റേഷൻ സെന്ററിന്റെ (ഇ.ഐ.എ.സി) അംഗീകാരമുള്ള, അന്താരാഷ്ട്ര സർട്ടിഫിക്കേഷൻ ബോഡിയായ യുനൈറ്റഡ് രജിസ്ട്രാർ ഓഫ് സിസ്റ്റംസ് (യു.ആർ.എസ്) ആണ് സർട്ടിഫിക്കറ്റ് നൽകിയത്. എല്ലായ്പ്പോഴും ഭക്ഷ്യസുരക്ഷ ചട്ടങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള ലുലുവിന്റെ പ്രതിബദ്ധതയുടെ തെളിവാണ് എച്ച്.എ.സി.സി.പി അക്രഡിറ്റേഷനെന്ന് മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു.
ശുചീകരണം, പൊതു ശുചിത്വം, ഗുണനിലവാര നിയന്ത്രണം, പരിപാലനം എന്നിവ പിന്തുടരുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഭക്ഷ്യ കൈകാര്യം ചെയ്യുന്ന എല്ലാ വിഭാഗങ്ങളിലും താഴേത്തട്ടിൽ പരിശോധനകൾ നടത്തുന്നുണ്ട്. ലുലു സ്റ്റോറുകളിൽ പ്രാദേശിക മുനിസിപ്പാലിറ്റിയുടെ നിർദേശങ്ങളും ഭക്ഷ്യ ഉൽപന്നങ്ങളുടെ സുരക്ഷക്കുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങളും കർശനമായി പാലിക്കുന്നുണ്ട്.
തൊഴിലാളികൾക്കിടയിൽ ഭക്ഷ്യസുരക്ഷ സംസ്കാരം വളർത്തുന്നതിനായി പരിശീലനങ്ങളും ബോധവത്കരണ പരിപാടികളും പതിവായി നടത്തുന്നുണ്ടെന്ന് ലുലു മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു. സുരക്ഷിതവും ആരോഗ്യകരവും രുചികരവുമായ ഭക്ഷ്യവസ്തുക്കൾ ഉൽപാദിപ്പിക്കുകയും വിതരണം ചെയ്യുന്നതിന്റെയും തെളിവാണ് ലുലുവിന് ലഭിച്ച എച്ച്.എ.സി.സി.പി സർട്ടിഫിക്കറ്റെന്ന് ലുലു ഹൈപ്പർ മാർക്കറ്റ്സിന്റെ ഒമാനിലെ റീജനൽ ഡയറക്ടർ ഷബീർ കെ.എ. പറഞ്ഞു. ഗുണനിലവാരമുള്ളതും സുരക്ഷിതവുമായ ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഭക്ഷ്യ സുരക്ഷ നയം നിരന്തരം പാലിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷണശുചിത്വത്തിന്റെ പൊതു തത്ത്വങ്ങളെ അടിസ്ഥാനമാക്കി ഭക്ഷ്യസുരക്ഷയുടെ ഫലപ്രദമായ നിയന്ത്രണത്തിന്റെ ആവശ്യകതയെ നിർവചിക്കുന്ന അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു മാനദണ്ഡമാണ് എച്ച്.എ.സി.സി.പി. ഉൽപാദനം, സംസ്കരണം, പാക്കിങ്, സംഭരണം, വിതരണം, ചില്ലറ വിൽപന തുടങ്ങിയവയിൽ നടപ്പാക്കേണ്ട ശുചിത്വവും ഭക്ഷ്യസുരക്ഷ നിയന്ത്രണങ്ങളുടെയും ഒരു പൊതു ചട്ടക്കൂട് എച്ച്.എ.സി.സി.പി നിർദേശിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.