ഗുബ്ര ഫുട്ബാൾ ഗ്രൗണ്ടിൽ നടന്ന ഫുട്ബാൾ ടൂർണമെന്റിൽ ലഹരിക്കെതിരെ ബാനറുമായി താരങ്ങൾ അണിനിരന്നപ്പോൾ
മസ്കത്ത്: നാട്ടിൽ വർധിച്ചു വരുന്ന മയക്കുമരുന്ന് വ്യാപനത്തിനെതിരെ ഒമാനിലെ പ്രവാസികളായ ഫുട്ബാൾ പ്രേമികളും കളിക്കാരും അവരുടെ കുടുംബാംഗങ്ങളും ഒത്തുചേർന്ന് ഫുട്ബാൾ ടൂർണമെന്റിലൂടെ ബോധവത്കരണം പരിപാടി സംഘടിപ്പിച്ചു. 'സേ നോ ടു ഡ്രഗ്സ് , സേ യെസ് ടു ഫുട്ബാൾ' എന്ന മുദ്രാവാക്യം ഉയർത്തിയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. ഗുബ്ര ഫുട്ബാൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ യുനൈറ്റഡ് കാർഗോ എം.ഡി നിയാസ് അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ കളിക്കാരും ഒഫിഷ്യൽസും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ഗൗരകരമായ കലാ കായിക ഇടപെടലുകളിൽ നിന്നും അകന്നു നിൽക്കുന്നതാണ് ലഹരിപോലുള്ള ദുശീലത്തിലേക്കു കുട്ടികൾ അടുക്കുന്നത് എന്നും, ഫുട്ബാൾ പോലുള്ള ലഹരി ഒരിക്കൽ രുചിച്ചാൽ പിന്നെ അതായിരിക്കും ജീവിതത്തിലെ വലിയ സമ്പാദ്യം പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് നിയാസ് പറഞ്ഞു. നാലു ടീമുകൾ റൗണ്ട് റോബിൻ ലീഗ് അടിസ്ഥാനത്തിൽ മത്സരിച്ച ടൂർണമെന്റിൽ സ്റ്റോറി ഹൗസ് ജേതാക്കളായി, യുനൈറ്റഡ് കാർഗോ ഫ്രൂട്സ് ആൻഡ് വെജിറ്റബിൾസ് റണ്ണേഴ്സ് ട്രോഫിയും കരസ്ഥമാക്കി. മികച്ച കളിക്കാരനായി സാബിത്തിനെയും, ഗോൾ കീപ്പറായി ജിയാദിനെയും തിരഞ്ഞെടുത്തു. വിജയികൾക്കുള്ള ട്രോഫി റംല അബ്ദുൽ ഖാദറും, റണ്ണേഴ്സിനുള്ള ട്രോഫി ലൈബു മുഹമ്മദും വിതരണം ചെയ്തു. സിയാദ് സ്വാഗതവും ലെബീഷ് നന്ദിയും പറഞ്ഞു. സിയാദ് ഉണിച്ചിറ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.