സലാല: നൗഷാദ് മെമ്മോറിയൽ ഫുട്ബാൾ ടൂർണമെൻറിെൻറ ഫൈനൽ വെള്ളിയാഴ്ച നടക്കും. 12 ടീമുക ൾ പങ്കെടുത്ത ടൂർണമെൻറിെൻറ ആദ്യ പാദ മത്സരങ്ങൾ കഴിഞ്ഞയാഴ്ച നടന്നിരുന്നു. ഇന്ന് രാത്രി 11.30ന് ലുലുവിന് സമീപമുള്ള ഗൾഫ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ദോഫാർ എഫ്.സിയും, എൻ.ടെക് എഫ്.സിയുമാണ് ഏറ്റുമുട്ടുക. മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരത്തിൽ ടെലിബോയിസും, സാപിൽ എഫ്.സിയും തമ്മിലാണ് മത്സരം. അടുത്തിടെ സലാലയിൽ നടന്ന അപകടത്തിൽ മരിച്ച നൗഷാദിെൻറ കുടുംബത്തെ സഹായിക്കുന്നതിനായാണ് ടൂർണമെൻറ് സംഘടിപ്പിക്കുന്നത്. വിജയികൾക്ക് അൽ മിസ്ക് മെഡിക്കൽ സെൻററിെൻറ വിന്നേഴ്സ് ട്രോഫിയും, റണ്ണേഴ്സ് അപ്പിന് അബൂതഹ്നൂൻ ഗ്രൂപ്പിെൻറ ട്രോഫിയും സമ്മാനിക്കും.
സലാല ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ വിവിധ സാംസ്കാരിക സംഘടനകളുമായി സഹകരിച്ചാണ് ടൂർണമെൻറ് ഒരുക്കിയിരിക്കുന്നത്. സോഷ്യൽക്ലബ് ചെയർമാൻ മൻപ്രീത് സിങ്ങും വിവിധ വിങ് കൺവീനർമാരും സംഘടന പ്രസിഡൻറുമാരും ചടങ്ങിൽ സംബന്ധിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.