സലാല: നൗഷാദ് മെമ്മോറിയൽ ഫുട്ബാൾ ടൂർണമെൻറിൽ എൻ.ടെക് എഫ്.സിയെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് തോൽപിച്ച് ദോഫാർ എഫ്.സി ജേതാക്കളായി. ഗൾഫ് സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കാണികൾക്കു മുന്നിലായിരുന്നു ഫൈനൽ മത്സരങ്ങൾ. സാപിൽ എഫ്.സിയാണ് മൂന്നാമത്. ടൂർണമ െൻറിലെ മികച്ച കളിക്കാരനായി കബീറിനെയും മികച്ച ഗോൾകീപ്പറായി വിപിനെയും തെരഞ്ഞെടുത്തു.
റാഷിദ്, കബീർ, ഡാനിഷ് എന്നിവരാണ് കൂടുതൽ ഗോളുകൾ നേടിയത്. വിജയികൾക്കുള്ള ട്രോഫി അൽ മിസ്ക് മെഡിക്കൽ സെൻറർ ബ്രാഞ്ച് മാനേജർ സലാം, ബ്രാഞ്ച് ഡയറക്ടർ മായീൻ, മനോജ്കുമാർ, സുധാകരൻ എന്നിവർ വിതരണം ചെയ്തു. അടുത്തിടെ സലാലയിൽ മരിച്ച നൗഷാദിെൻറ കുടുംബത്തെ സഹായിക്കുന്നതിനായി സലാല ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ വിവിധ സാംസ്കാരിക സംഘടനകളുമായി സഹകരിച്ചാണ് ടൂർണമെൻറ് ഒരുക്കിയത്. സഹായലക്ഷ്യം സാക്ഷാത്കരിക്കാൻ കഴിഞ്ഞതായി സംഘാടകർ പറഞ്ഞു.
നേരേത്ത നടന്ന ഉദ്ഘാടന സെഷനിൽ ടൂർണമെൻറ് കമ്മിറ്റി ചെയർമാൻ ഷബീർ കാലടി അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് ചെയർമാൻ മൻപ്രീത് സിങ് ഉദ്ഘാടനം ചെയ്തു. വിവിധ സാംസ്കാരിക സംഘടന പ്രതിനിധികൾ ആശംസകൾ നേർന്ന് സംസാരിച്ചു. കൺവീനർ മൻസൂർ പട്ടാമ്പി സ്വാഗതവും സിഫ പ്രസിഡൻറ് ജംഷാദ് അലി നന്ദിയും പറഞ്ഞു. സലിം ബാബു, സബീർ വണ്ടൂർ, ദാസ്, പ്രമേഷ് ബാബു, അയ്യൂബ്, ഫൈസൽ, കെ.പി. കോയ, ഹാമിദ്, അലി ചാലിശ്ശേരി, ശിഹാബ് കാളിക്കാവ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.