മസ്കത്ത്: ജി.സി.സി രാഷ്ട്രങ്ങൾക്കിടയിൽ മരുന്നും ഭക്ഷ്യോൽപന്നങ്ങളും എത്തിക്കാൻ അതിവേഗ സംവിധാനം നടപ്പാക്കുന്നത് ആലോചനയിൽ. വിവിധ പ്രതിസന്ധികളും പകർച്ചവ്യാധികളും നേരിടുന്നതിെൻറ ഭാഗമായാണ് ഇൗ ആലോചന. കഴിഞ്ഞദിവസം നടന്ന ജി.സി.സി രാജ്യങ്ങളിലെ വാണിജ്യ മന്ത്രിമാരുടെയും ജി.സി.സി ഫെഡറേഷെൻറയും ചേംബറുകളുടെയും മേധാവിമാരുടെ യോഗം വിഷയം ചർച്ചചെയ്തു.
മൂല്യവർധിത നികുതിയുടെ റീഫണ്ടിന് ഗൾഫ് മേഖലയിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തുന്നതിെൻറ സാധ്യതകളും ചർച്ചചെയ്തു. ജി.സി.സി രാഷ്ട്രങ്ങളിലെ സ്വകാര്യമേഖല നേരിടുന്ന വിവിധ പ്രശ്നങ്ങൾ യോഗം ചർച്ചചെയ്തു. ഒമാൻ വാണിജ്യ, വ്യവസായ നിക്ഷേപക പ്രോത്സാഹന മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസുഫ് ഒാൺലൈനിൽ നടന്ന യോഗത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.