വാദി ബാനി ഖാലിദിൽ പൈതൃക വിനോദസഞ്ചാര മന്ത്രാലയം സംഘടിപ്പിക്കുന്ന മൗണ്ടൻ
ഹൈക്കിങ്ങിൽനിന്ന്
മസ്കത്ത്: വടക്കൻ ശർഖിയ ഗവർണറേറ്റിലെ വാദി ബാനി ഖാലിദിൽ പൈതൃക വിനോദസഞ്ചാര മന്ത്രാലയം സംഘടിപ്പിക്കുന്ന മൗണ്ടൻ ഹൈക്കിങ് പരിപാടി ആരംഭിച്ചു.
രണ്ട് ദിവസത്തെ ഹൈക്കിങ്ങിൽ രാജ്യത്തുടനീളമുള്ള വിവിധ ഗവർണറേറ്റുകളിൽനിന്നും പ്രദേശങ്ങളിൽനിന്നുമായി 150ലധികം ആളുകളാണ് പങ്കെടുക്കുന്നത്.
വാദി ബാനി ഖാലിദിലെ പ്രകൃതിരമണീയമായ തടാകത്തിൽനിന്നാണ് യാത്രയുടെ ആദ്യദിനം ആരംഭിച്ചത്. അൽ സഹഫ്, അൽ സഫ, അൽ മേസെം, ഹയിൽ അൽ നഖ എന്നിവയുൾപ്പെടെ നിരവധി ഗ്രാമങ്ങളിലൂടെ 20 കിലോമീറ്റർ ദൂരം താണ്ടി പർവത ഗ്രാമമായ ഹ്ലൂത്തിൽ ആണ് യാത്ര അവസാനിച്ചത്. രണ്ടാം ദിവസം യാത്ര ഹ്ലൂട്ട് ഗ്രാമത്തിൽനിന്ന് പുറപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.