ഇന്ത്യ-ഒമാൻ വിദേശകാര്യമന്ത്രിമാർ ഫോണിൽ സംസാരിച്ചു

മ​സ്ക​ത്ത്​: ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡോ. ​എ​സ്. ജ​യ്ശ​ങ്ക​റു​മാ​യി ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സ​യ്യി​ദ്​ ബ​ദ​ർ ഹ​മ​ദ്​ അ​ൽ​ബു​സൈ​ദി ഫോ​ണി​ൽ സം​സാ​രി​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തെ​ക്കു​റി​ച്ച് മ​ന്ത്രി​മാ​ർ വി​ശ​ക​ല​നം ചെ​യ്തു. ​

പ​ശ്ചി​മേ​ഷ്യ​യി​ലെ പ്രാ​ദേ​ശി​ക സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ചെ​ങ്ക​ട​ലി​ലെ സം​ഘ​ർ​ഷ​ങ്ങ​ളെ​ക്കു​റി​ച്ചും സ​യ്യി​ദ് ബ​ദ​ർ ച​ർ​ച്ച ചെ​യ്തു. വെ​ടി​നി​ർ​ത്ത​ൽ, ഉ​പ​രോ​ധം, മാ​നു​ഷി​ക സ​ഹാ​യം, ദ്വി​രാ​ഷ്ട്ര പ​രി​ഹാ​രം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ സം​സാ​രി​ച്ച​താ​യി സ​യ്യി​ദ് ബ​ദ​ർ ത​ന്‍റെ ഔ​ദ്യോ​ഗി​ക സ​മൂ​ഹ​പേ​ജി​ൽ കു​റി​ച്ചു.

Tags:    
News Summary - Foreign Ministers of India and Oman spoke on phone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.