മസ്കത്ത്: അബൂദബിയിലെ ഹസ്സ ബിന്‍ സായിദ് സ്റ്റേഡിയത്തില്‍ നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്ബാൾ മത്സരത്തില്‍ ഒമാന്‍ വിജയം. യൂറോപ്യന്‍ രാജ്യമായ ബെലറൂസിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് തോൽപിച്ചത്. കളിയുടെ സമസ്ത മേഖലകളിലും ആധിപത്യം പുലർത്തിയ സുൽത്താനേറ്റ്സ് രണ്ടാം പകുതിയിലായിരുന്നു രണ്ട് ഗോളുകളും നേടിയത്. 56ാം മിനിറ്റിൽ മധ്യനിര താരം സലാഹ് അല്‍ യഹ്യാണ് ഒമാനുവേണ്ടി ആദ്യ ഗോൾ നേടിയത്. 81ാം മിനിറ്റില്‍ മുന്നേറ്റ താരം ഇസ്സാം അല്‍ സുബ്ഹിയുടെ വകയായിരുന്നു രണ്ടാമത്തെ ഗോൾ. യുവേഫ യുറോ യോഗ്യത മത്സരങ്ങള്‍ക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തിനായാണ് ബെലറൂസ് ഒമാനുമായി ഏറ്റുമുട്ടിയത്. അടുത്ത മാസം നടക്കുന്ന സിറിയയുമായുള്ള സൗഹൃദ മത്സരത്തിനും ജനുവരിയില്‍ നടക്കുന്ന ഗള്‍ഫ് കപ്പിനുമുള്ള മികച്ച മുന്നൊരുക്കമായാണ് ഒമാൻ മത്സരത്തിനെ കണ്ടിരുന്നത്.
ആദ്യ പകുതിയിൽ ആക്രമിച്ച് കളിച്ചിരുന്നെങ്കിലും ഗോൾ മാത്രം അകന്നുനിൽക്കുകയായിരുന്നു. രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണം ശക്തമാക്കിയതോടെയാണ് എതിർവല കുലുക്കാൻ ഒമാന്‍ കഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.