മസ്കത്ത്: ഇന്ത്യയെയും ഇന്ത്യക്കാരെയും ഏറെ സ്നേഹിച്ച ഭരണാധികാരിക്കുള്ള അർഹിക്കുന്ന ആദരവാണ് 2019ലെ ഗാന്ധി സമാധാന സമ്മാനം സുൽത്താൻ ഖാബൂസ് ബിൻ സഇൗദിന് മരണാനന്തര ആദരമായി നൽകാനുള്ള പ്രഖ്യാപനം. അക്രമരഹിത മാര്‍ഗങ്ങളിലൂടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയ സംഭാവനകൾ നൽകുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമാണ് ഗാന്ധി സമാധാന സമ്മാനം നൽകുന്നത്. 2015ൽ ഗാന്ധിജിയുടെ 125ാം ജന്മശതാബ്ദി ദിനത്തിലാണ് ഇൗ അവാർഡ് ആദ്യമായി നൽകിയത്. താൻസനിയൻ ഗാന്ധി എന്ന് അറിയപ്പെട്ടിരുന്ന ജൂലിയസ് നെരേരയായിരുന്നു ആദ്യ അവാർഡ് ജേതാവ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള ജൂറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. ചീഫ് ജസ്റ്റിസ്, ലോക്സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയുടെ അധ്യക്ഷൻ, ലോക്സഭ സ്പീക്കർ, സാമൂഹിക സേവന സംഘടനയായ സുലഭ് ഇൻറർനാഷനൽ സ്ഥാപകൻ എന്നിവരടങ്ങുന്ന ജൂറി ഏകകണ്ഠമായാണ് 2019ലെ പുരസ്കാരം സുൽത്താൻ ഖാബൂസിന് മരണാനന്തര ബഹുമതിയായി നൽകാൻ തീരുമാനിച്ചത്. അഹിംസയിലൂടെയും ഗാന്ധിയൻ മാർഗങ്ങളിലൂടെയും സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളിൽ അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരമെന്ന് ഇന്ത്യൻ വിദേശകാര്യ വകുപ്പ് പത്രക്കുറിപ്പിൽ അറിയിച്ചു.
നയതന്ത്രജ്ഞതയിലും വിദേശകാര്യ നയത്തിെൻറ രൂപവത്കരണത്തിലും അറബ് മേഖലയിൽ എന്നും വേറിട്ടുനിന്ന വ്യക്തിത്വമായിരുന്നു സുൽത്താൻ ഖാബൂസ് ബിൻ സഇൗദ്. 1970ൽ ചെേങ്കാലേറ്റത് മുതൽ 2020 ജനുവരിയിൽ മരണപ്പെടുന്നതുവരെ അറബ് മേഖലയിലും അതിനപ്പുറവും ഉരുണ്ടുകൂടിയ കാർമേഘങ്ങളെ ശാന്തിയുടെ ഉറവകളാക്കി മാറ്റിയെടുക്കുന്നതിൽ സുൽത്താൻ മുൻപന്തിയിലായിരുന്നു. മിതവാദത്തിലും മധ്യസ്ഥതയിലും ഉൗന്നിയുള്ള അദ്ദേഹത്തിെൻറ വിശാലമായ കാഴ്ചപ്പാടുകളും നയങ്ങളും നിരവധി അന്താരാഷ്ട്ര പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായകരമായിട്ടുണ്ട്. ഇത്തരം ഇടപെടലുകൾ അദ്ദേഹെത്ത അറബ്ലോകത്തിെൻറയും മറ്റു രാഷ്ട്രങ്ങളുടെയും ആദരവും അംഗീകാരവും നേടിയ വ്യക്തിത്വമായി മാറ്റിയതായും വിദേശകാര്യ വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു. മേഖലയിലെ നിരവധി സംഘർഷ സാഹചര്യങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളിൽ അദ്ദേഹം സുപ്രധാന പങ്കുവഹിച്ചു.
ഇന്ത്യയും ഒമാനും തമ്മിലെ പ്രത്യേക ബന്ധം രൂപപ്പെടുത്തിയെടുത്തതും സുൽത്താൻ ഖാബൂസ് ആണ്. പുണെയിലെ വിദ്യാഭ്യാസകാലം മുതൽ സുൽത്താന്‍ ഇന്ത്യയുമായി ഹൃദയ ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിെൻറ ഭരണകാലത്ത് ഒമാനും ഇന്ത്യയും തമ്മിലെ സഹകരണം പുതിയ ഉയരങ്ങളിൽ എത്തി. ഇന്ത്യയും ഒമാനും തമ്മിലെ ബന്ധം ശക്തിപ്പെടുത്തിയതിെനാപ്പം ഗൾഫ് മേഖലയിൽ സമാധാനവും അക്രമരാഹിത്യവും പ്രോത്സാഹിപ്പിക്കുന്നതിന് വഹിച്ച പങ്കുകൂടി കണക്കിലെടുത്താണ് പുരസ്കാരമെന്നും വിദേശകാര്യ വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.