ജെൻഡർ ന്യൂട്രാലിറ്റി എന്ന വിഷയത്തിൽ യാസ് സലാലയിൽ സംഘടിപ്പിച്ച സിമ്പോസിയം

'ജെൻഡർ ന്യൂട്രാലിറ്റി' സ്ത്രീയുടെ അവകാശങ്ങളെ ഇല്ലാതാക്കും -സിമ്പോസിയം

സലാല: ദീർഘനാളത്തെ പോരാട്ടങ്ങളിലൂടെ സ്ത്രീസമൂഹം നേടിയെടുത്ത അവകാശത്തെ ഹനിക്കുന്നതാണ് ജെൻഡർ ന്യൂട്രാലിറ്റിയെന്ന് യൂത്ത് അസോസിയേഷൻ ഓഫ് സലാല (യാസ്) സംഘടിപ്പിച്ച സിമ്പോസിയം അഭിപ്രായപ്പെട്ടു. സർക്കാറിന്റെ പോരായ്മകളെ മറച്ചുവെക്കാനുള്ള ശ്രമമാണിത്. ജെൻഡർ ന്യൂട്രാലിറ്റിയെ ന്യായീകരിക്കാൻ ആളില്ലാതായിരിക്കുന്നു. ന്യൂട്രാലിറ്റി നടപ്പാക്കിയ രാജ്യങ്ങൾ പിറകോട്ടുപോകുന്ന അവസ്ഥയാണ് ലോകത്തുള്ളത്.

സാമൂഹിക ഘടനയെ തകിടംമറിക്കുകയും സദാചാരമൂല്യങ്ങളെ ഹനിക്കുകയും ചെയ്യുന്ന നടപടിയിൽനിന്ന് സർക്കാറുകൾ പിന്നോട്ടുപോകണമെന്നും, ജെൻഡർ ജസ്റ്റിസ് നടപ്പാക്കാൻ സന്നദ്ധമാവണമെന്നും സിമ്പോസിയത്തിൽ അഭിപ്രായമുയർന്നു.ഐ.എം.ഐ ഹാളിൽ നടന്ന പരിപാടിയിൽ യാസ് പ്രസിഡന്റ് മുസാബ് ജമൽ അധ്യക്ഷത വഹിച്ചു. ഹുസൈൻ കാച്ചിലോടി, മുനീർ മുട്ടുങ്ങൽ, സാജിത ഹഫീസ്, ഫസ്ന അനസ്, കെ.പി. അർഷദ്, സാഗർ അലി എന്നിവർ സംസാരിച്ചു. യാസ് വൈസ് പ്രസിഡന്റ് മുസ്തഫ മേപ്പുള്ളി സ്വാഗതവും സെക്രട്ടറി ശഹീർ കണമല നന്ദിയും പറഞ്ഞു. നൂറുകണക്കിനാളുകൾ സംബന്ധിച്ചു.

Tags:    
News Summary - 'Gender Neutrality' Will Destroy Women's Rights - Symposium

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.