മസ്കത്ത്: ലോകകപ്പ് ഫുട്ബാള്‍ സീസണില്‍ മികച്ച ഫാന്‍ മുഖം തിരഞ്ഞെടുക്കാൻ കൂടുതല്‍ പേര് ഒരേസമയം അവരുടെ താടി ഷേവ് ചെയ്യാന്‍ പാകത്തില്‍ മോയ്സ്ട്രൈസിങ് ചെയ്യുന്ന പരിപാടി നടത്തി ഗിന്നസ് റെക്കോഡിട്ടു. ബൗശര്‍ ലുലുവിൽ ഖിംജി രാംദാസിന്റെ പി ആന്‍ഡ് ജി വിഭാഗവുമായി ചേര്‍ന്ന് നടത്തിയ പരിപാടിയിലാണ് ഗിന്നസ് റെക്കോഡ് സ്ഥാപിച്ചത്. ‘ഷേവ് ചെയ്ത് നിങ്ങളുടെ മികച്ച ഫാന്‍ മുഖം കാണിക്കുക’ എന്ന പ്രമേയത്തില്‍ ഗില്ലറ്റ് നടത്തുന്ന കാമ്പയിനിന്റെ ഭാഗമായായിരുന്നു പരിപാടി.
ലോക റെക്കോഡ് തകര്‍ക്കുക എന്ന ലക്ഷ്യവുമായി നടത്തിയ പരിപാടിയിൽ 300 ഉപഭോക്താക്കള്‍ പങ്കെടുത്തു. ഗില്ലറ്റ് ബ്രാന്‍ഡ് പ്രമോഷനും പരിപാടിയുടെ ഭാഗമായിരുന്നു. റെക്കോഡ് തകര്‍ക്കാനുള്ള പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള ഒരുക്കത്തിന് ഗ്രൂമിങ് ബാഗും അവര്‍ക്ക് നല്‍കിയിരുന്നു. മാക്ക്-3 റേസര്‍ ഉപയോഗിച്ച് സുന്ദരമായി ഒരുങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് സാധിച്ചു. കെ.സി.ജി ബിയേര്‍ഡ് ഓയില്‍ വിഭാഗത്തിലെ മികച്ചവയും നല്കി. തുടര്‍ന്ന്, പെനാല്‍റ്റി കിക്ക് പോലുള്ള ഫുട്ബാളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തി മികച്ച പ്രകടനം നടത്താന്‍ ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കി.
പങ്കെടുത്തവര്‍ക്കെല്ലാം ഗിഫ്റ്റ് നല്‍കിയിരുന്നു. ഫുട്ബാൾ ആവേശവുമായി ഏറെ യോജിക്കുന്ന രീതിയിലായിരുന്നു പരിപാടി നടത്തിയതെന്ന് ഒമാന്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് റീജനല്‍ ഡയറക്ടര്‍ കെ.എ. ശബീര്‍ പറഞ്ഞു. പി ആന്‍ഡ് ജിയുടെ റെക്കോഡ് ഭേദിക്കല്‍ പരിപാടിയുടെ ഭാഗമായതില്‍ സന്തോഷമുണ്ടെന്നും ലുലുവിന്റെ ഔട്ട്ലെറ്റുകളെ എന്നും പിന്തുണക്കുന്ന ബ്രാന്‍ഡാണ് പി ആന്‍ഡ് ജിയെന്നും അദ്ദേഹം പറഞ്ഞു. ഈ കാമ്പയിനുമായി ബന്ധപ്പെട്ട് ലഭിച്ച പ്രതികരണങ്ങളില്‍ അതീവ സന്തോഷമുണ്ടെന്ന് ഖിംജി രാംദാസ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ക്ലസ്റ്റര്‍ സി.ഇ.ഒ ശ്രീധര്‍ മൂസാപേറ്റ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.