മസ്കത്ത്: മനാമയിൽ നടന്ന 16ാമത് ഗൾഫ് റേഡിയോ ആൻഡ് ടെലിവിഷൻ ഫെസ്റ്റിവലിൽ അവാർഡുകൾ വാരിക്കൂട്ടി ഒമാൻ. വിവിധ വിഭാഗങ്ങളിലായി 16 അവാർഡുകളാണ് സുൽത്താനേറ്റ് സ്വന്തമാക്കിയത്.ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ ഐൻ പ്ലാറ്റ്ഫോമും ഒമാൻ ടി.വി നിർമിച്ച ഹൗസ് ഓഫ് വണ്ടേഴ്സ് ഡോക്യുമെന്ററിയും ഗോൾഡൻ സെയിൽ അവാർഡുകൾ നേടി. കുട്ടികൾ, കുടുംബം, സാംസ്കാരിക വിഭാഗങ്ങളിൽ ഗോൾഡൻ സെയിൽ, മതപരമായ പരിപാടികൾക്കുള്ള സിൽവർ സെയിൽ എന്നിവയും ഒമാൻ റേഡിയോക്ക് ലഭിച്ചു.
സാംസ്കാരത്തിലും ഗൾഫ് ഐഡന്റിറ്റിയിലും ‘ജനങ്ങളും ശരത്കാലവും’ എന്ന ചിത്രത്തിന് ഒമാൻ ടെലിവിഷൻ ഗോൾഡൻ സെയിലും, മത വിഭാഗത്തിൽ ‘സ്മരണയുടെ ആളുകളുടെ ഒരു ചോദ്യം’ എന്നതിന് സിൽവർ സെയിലും കായിക വിഭാഗത്തിൽ സിൽവർ സെയിലും നേടി.
‘വിശിഷ്ട അതിഥി’ പ്രോഗ്രാമിനായി അൽ വെസൽ റേഡിയോയും ഹാല എഫ്.എമ്മും സിൽവർ സെയിൽ പങ്കിട്ടു. ഷോർട്ട് ഫിലിം മത്സരത്തിൽ ജാസിം അൽ ബത്താഷിയും അബ്ദുല്ല അൽ ബത്താഷിയും സിൽവർ സെയിലും കരസ്ഥമാക്കി. അന്തരിച്ച മാധ്യമപ്രവർത്തകൻ ഒമാൻ ടി.വിയിലെ അബ്ദുല്ല ബിൻ സഈദ് അൽ ഷുവൈലി, ആർട്ടിസ്റ്റ് അഹമ്മദ് ബിൻ സഈദ് അൽ ആസ്കി, സ്പോർട്സ് ബ്രോഡ്കാസ്റ്റർ യൂനിസ് ബിൻ മുഹമ്മദ് അൽ ഫഹ്ദി എന്നിവരെ ഗൾഫ് റേഡിയോ ആൻഡ് ടെലിവിഷൻ ഫെസ്റ്റിവൽ ആദരിച്ചു. ഗൾഫ് റേഡിയോ, ടെലിവിഷൻ എന്നിവയുടെ സഹകരണത്തോടെ ബഹ്റൈൻ ഇൻഫർമേഷൻ മന്ത്രാലയമാണ് ‘നമ്മുടെ മാധ്യമം, നമ്മുടെ ഐഡന്റിറ്റി’ എന്ന മുദ്രാവാക്യം ഉയർത്തി മൂന്നു ദിവസത്തെ ഫെസ്റ്റിവൽ സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.