'​ഹാ​ർ​മോ​ണി​യ​സ്​​ കേ​ര​ള'​യു​ടെ കൊ​ടി​യേ​റ്റ​ത്തി​ന്​ നാ​ളെ രാ​ജ്​ ​ക​ലേ​ഷ്​ എ​ത്തു​ന്നു

മ​സ്ക​ത്ത്​: പ്ര​മു​ഖ അ​വ​താ​ര​ക​ൻ രാ​ജ്​ ക​ലേ​ഷ്​ മ​സ്ക​ത്തി​ലെ മ​ല​യാ​ളി​ക​ളെ ക്ഷ​ണി​ക്കു​ക​യാ​ണ്​-'​വെ​ൽ​കം ടു ​ലു​ലു, നൈ​സ്​ ടു ​മീ​റ്റ്​ യു'. ​മാ​ന​വി​ക​ത​യു​​ടെ​യും ഐ​ക്യ​ബോ​ധ​ത്തി​ന്‍റെ​യും ആ​ര​വ​മു​യ​ർ​ത്തു​ന്ന ഗ​ൾ​ഫ്​ മാ​ധ്യ​മം 'ഹാ​ർ​മോ​ണി​യ​സ്​ കേ​ര​ള'​യു​ടെ മൂ​ന്നാം എ​ഡി​ഷ​ന്‍റെ കൊ​ടി​​യേ​റ്റ​ത്തി​നാ​യാ​ണ്​ ഈ ​ക്ഷ​ണം. ഒ​ത്തൊ​രു​മ​യു​ടെ ഉ​ത്സ​വ​ത്തി​ന്‍റെ വ​ര​വ​റി​യി​ച്ചു​ള്ള ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക്​ നാ​ളെ ലു​ലു​വി​ൽ തു​ട​ക്കം കു​റി​ക്കാ​നാ​ണ്​ രാ​ജ്​ ക​ലേ​ഷ്​ എ​ത്തു​ന്ന​ത്. ചി​രി​യും ചി​ന്ത​യു​മു​ണ​ർ​ത്തു​ന്ന ക​ളി​ക​ളും കാ​ര്യ​ങ്ങ​ളു​മാ​യി രാ​ജ്​ ക​ലേ​ഷ് ര​ണ്ടു​നാ​ൾ മ​സ്ക​ത്തി​ലു​ണ്ടാ​കും.

16ന്​ ​വൈ​കീ​ട്ട്​ ആ​റു​മു​ത​ൽ രാ​ത്രി ഒ​മ്പ​തു​വ​രെ ബൗ​ഷ​ർ ലു​ലു​വി​ലാ​ണ്​ 'ഹാ​ർ​മോ​ണി​യ​സ്​ കേ​ര​ള'​യു​ടെ റോ​ഡ്​ ഷോ​ക​ളു​ടെ തു​ട​ക്കം. 17ന്​ ​രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​ക്ക്​ 11.30 വ​രെ ദാ​ർ​സൈ​ത്​ ലു​ലു​വി​ലും വൈ​കീ​ട്ട്​ ആ​റു​മു​ത​ൽ രാ​ത്രി ഒ​മ്പ​തു​വ​രെ റൂ​വി ലു​ലു​വി​ലും രാ​ജ്​ ക​ലേ​ഷ്​ അ​ര​ങ്ങു​ത​ക​ർ​ക്കും. ര​സ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ളും കൈ​നി​റ​യെ സ​മ്മാ​ന​ങ്ങ​ളു​മാ​ണ്​ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ​ന്ദ​ർ​ശ​ക​ർ​ക്ക് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 16ന്​ ​രാ​ത്രി ഏ​ഴി​ന്​ അ​വ​ന്യൂ​സ്​ മാ​ളി​ലെ സീ ​പേ​ൾ​സ്​ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്​ ജ്വ​ല്ല​റി​യി​ലും രാ​ജ്​ ​ക​ലേ​ഷ്​ 'ഹാ​ർ​മോ​ണി​യ​സ്​ കേ​ര​ള'​യു​ടെ ​വി​ളം​ബ​ര​വു​മാ​യെ​ത്തും. 17ന്​ ​വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ മ​ത്ര സൂ​ഖി​ലെ ജോ​യ്​ ആ​ലു​ക്കാ​സ്​ എ​ക്സ്​​ചേ​ഞ്ചി​ലും രാ​ജ്​ ക​ലേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 'ഹാ​ർ​മോ​ണി​യ​സ്​ കേ​ര​ള'​യു​ടെ ​റോ​ഡ്​ ഷോ ​അ​ര​ങ്ങേ​റും.

ഡി​സം​ബ​ർ 30ന്​ ​മ​സ്ക​ത്ത് ഖു​റ​മി​ലെ സി​റ്റി ആം​ഫി തി​യ​റ്റ​റി​ലാ​ണ്​ മ​ല​യാ​ളി​ക​ളു​ടെ ഉ​ദാ​ത്ത​മാ​യ കൂ​ട്ടാ​യ്മ​യു​ടെ മാ​തൃ​ക​ക്ക് ആ​ഘോ​ഷ​ത്തി​ന്‍റെ നി​റം പ​ക​രു​ന്ന 'ഹാ​ർ​മോ​ണി​യ​സ്​ കേ​ര​ള' ന​ട​ക്കു​ന്ന​ത്.നൂ​ർ ഗ​സ​ൽ, ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്, സീ ​പേ​ൾ​സ്​ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്​ ജ്വ​ല്ല​റി, ബ​ദ​ർ അ​ൽ സ​മ ഹോ​സ്പി​റ്റ​ൽ എ​ന്നി​വ​രാ​ണ്​ പ​രി​പാ​ടി​യു​ടെ മു​ഖ്യ പ്രാ​യോ​ജ​ക​ർ.വി​ശ്വ​മാ​ന​വി​ക​ത​യു​ടെ ഉ​ത്സ​വ​വു​മാ​യി പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ക​ണ്ണാ​ടി​യാ​യ 'ഗ​ൾ​ഫ്​ മാ​ധ്യ​മം' വീ​ണ്ടും ഒ​മാ​ന്‍റെ മ​ണ്ണി​ലെ​ത്തു​ന്ന​ത്​ കൂ​ടു​ത​ൽ പു​തു​മ​ക​ളോ​ടെ​യാ​ണ്.

കോ​വി​ഡ്​ മ​ഹാ​മാ​രി​ക്കു​ശേ​ഷം മ​ല​യാ​ളി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ ഒ​ത്തു​കൂ​ട​ലാ​കു​ന്ന ഈ ​സം​ഗീ​ത-​ക​ലാ​വി​രു​ന്നി​ന്​ ആ​വേ​ശം പ​ക​ർ​ന്ന്​ ​മ​ല​യാ​ള മ​ണ്ണി​ലെ എ​ണ്ണം പ​റ​ഞ്ഞ ക​ലാ​കാ​ര​ന്മാ​രാ​ണ്​ അ​ര​ങ്ങി​ൽ അ​ണി​നി​ര​ക്കു​ക. ന​ട​ൻ കു​ഞ്ചാ​ക്കോ​ ബോ​ബ​ൻ, സം​വി​ധാ​യ​ക​ൻ ക​മ​ൽ എ​ന്നി​വ​ർ​ക്കൊ​പ്പം ഗാ​യ​ക​രാ​യ സു​ദീ​പ് കു​മാ​ർ, നി​ത്യ മാ​മ​ൻ, അ​ക്​​ബ​ർ ഖാ​ൻ, യും​ന അ​ജി​ൻ, ജാ​സിം, ചി​ത്ര അ​രു​ൺ, വ​യ​ലി​നി​സ്റ്റും ഗ്രാ​മി അ​വാ​ർ​ഡ്​ ജേ​താ​വു​മാ​യ മ​നോ​ജ്​ ജോ​ർ​ജ്, ന​ട​നും ന​ർ​ത്ത​ക​നു​മാ​യ റം​സാ​ൻ, മി​മി​ക്രി താ​രം മ​ഹേ​ഷ്​ കു​ഞ്ഞു​മോ​ൻ എ​ന്നി​വ​രും ആം​ഫി തി​യ​റ്റ​റി​നെ ക​ലാ​വി​രു​ന്നി​ന്‍റെ പൂ​ര​പ്പ​റ​മ്പാ​ക്കും.ന​ട​ൻ മി​ഥു​ൻ ര​മേ​ശാ​ണ്​ പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​ൻ. ടി​ക്ക​റ്റു​ക​ൾ​ക്ക്​-+968 92369485, +968 95629600.

Tags:    
News Summary - Harmonious Kerala-lulu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.