മനോജ് കെ. ജയൻ, അപർണ ബാലമുരളി, വിധു പ്രതാപ്, ചിത്ര അരുൺ, മിഥുൻ രമേശ്, അക്ബർ ഖാൻ, ക്രിസ്റ്റകല, അശ്വന്ത് അനിൽകുമാർ, മേഘ്ന സുമേഷ്, റംസാൻ മുഹമ്മദ്

ഹാർമോണിയസ് കേരള-സീസൺ4’;സലാലയോട് സല്ലപിക്കാൻ താരനിര

സലാല: ഒരുമിച്ചിരിക്കാനും ഓർമയിൽ സൂക്ഷിക്കാനും സുവർണ നിമിഷങ്ങളൊരുക്കുന്ന ‘ഗൾഫ് മാധ്യമം ഹാർമോണിയസ് കേരള സീസണ്‍-4’​ൽ സലാലയിലെ പ്രവാസത്തോട് പാടാനും പറയാനും മലയാളത്തിന്റെ താരനിരയെത്തും. ഒക്ടോബര്‍ 13ന്‌ അൽ മറൂജ് ആംഫി തിയറ്ററില്‍ തയാറാക്കുന്ന പ്രത്യേക വേദിയിലാണ്‌ ആഘോഷരാവ്​ അരങ്ങേറുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്രതാരവും ദേശീയ അവാർഡ് ജേതാവുമായ അപർണ ബാലമുരളി, മൂന്നു പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിലൂടെ തെന്നിന്ത്യൻ സിനിമാസ്വാദകരുടെ മനസ്സിൽ സ്ഥാനംപിടിച്ച മനോജ് കെ. ജയൻ എന്നിവരാണ് ചടങ്ങിൽ മുഖ്യാതിഥികളായെത്തുന്നത്. നാലു വര്‍ഷം മുമ്പ് സലാലയിലെ പ്രവാസിസമൂഹം നെഞ്ചേറ്റിയ ‘ഹാർമോണിയസ് കേരള’ ഏറെ പുതുമകളോടെയാണ്‌ ഇത്തവണ സജ്ജീകരിച്ചിരിക്കുന്നത്. ഒരുമയുടെ സന്ദേശം പകരുന്ന ചടങ്ങ് ആസ്വാദകരമാക്കുന്നതിന് അണിയറയിൽ വൈവിധ്യമാർന്ന പരിപാടികളാണ് ഒരുങ്ങുന്നത്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും വിവിധ ഷോകളിലൂടെ ആസ്വാദനമനസ്സുകളിൽ ചേക്കേറിയ ചലച്ചിത്ര, സംഗീത, മിമിക്രി രംഗത്തെ പ്രമുഖ കലാകാരന്മാരും ഒരുമയുടെ ആനന്ദരാവിന് പൊലിമയേകാൻ എത്തി​ച്ചേരും. വിനോദത്തിന്റെയും ആസ്വാദനത്തിന്റെയും പുത്തൻ അനുഭവങ്ങൾ സമ്മാനിക്കാൻ ഗായകരായ വിധു പ്രതാപ്, ചിത്ര അരുൺ, അക്ബർ ഖാൻ, ക്രിസ്റ്റകല, അശ്വന്ത് അനിൽകുമാർ, മേഘ്ന സുമേഷ്, ഡാൻസർ റംസാൻ മുഹമ്മദ്, അവതാരകനും നടനുമായ മിഥുൻ രമേശ്, രാജ് കലേഷ് തുടങ്ങി നിരവധി കലാകാരന്മാരാണ് വേദിയിലെത്തുക.

ടിക്കറ്റ് വിൽപനക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുവരുന്നത്. മുഴുവൻ പ്രവാസി മലയാളികളെയും മെഗാ ആഘോഷത്തിന്റെ ഭാഗമാക്കാൻ ഏറ്റവും കുറഞ്ഞ നിരക്കാണ് ടിക്കറ്റിന് നിശ്ചയിച്ചിരിക്കുന്നത്. സനായ്യ, തുംറൈത്ത്, സലാല, സാദ എന്നിവിടങ്ങിലെ വിവിധ സ്ഥാപനങ്ങളിൽ ടിക്കറ്റുകൾ ലഭ്യമാണ്. സിംഗ്ൾ എൻട്രി ഡയമണ്ട് ടിക്കറ്റിന് അഞ്ച് ഒമാൻ റിയാലും സിംഗ്ൾ എൻട്രി പ്ലാറ്റിനം ടിക്കറ്റിന് മൂന്ന് റിയാലും സിംഗ്ൾ എൻട്രി ഗോൾഡ് ടിക്കറ്റിന് രണ്ടു റിയാലുമാണ് നിരക്ക്. ടിക്കറ്റ് വിവരങ്ങൾക്ക്: 96042333, 95629600.

Tags:    
News Summary - Harmonious Kerala-Season 4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.