‘ഹീ​ൽ​മി കേ​ര​ള’ പ്ര​ദ​ർ​ശ​ന സ്റ്റാ​ളു​ക​ളി​ൽ​നി​ന്നു​ള്ള കാ​ഴ്ച

സന്ദർശക മനം കവർന്ന് 'ഹീൽമി കേരള'

മസ്കത്ത്: ഒമാൻ ഹെൽത്ത് എക്സിബിഷനോടനുബന്ധിച്ച് ഗൾഫ് മാധ്യമം നടത്തുന്ന ഹീൽമി കേരളയിലെ സ്റ്റാളുകൾ സന്ദർശകരുടെ മനം കവരുന്നു. കേരള പവിലിയൻ തേടിയെത്തുന്ന സ്വദേശികളും വിദേശികളുമടക്കമുള്ളവർക്ക് കൃത്യമായ വിവരങ്ങളും മാർഗനിർദേശങ്ങളുമാണ് നൽകുന്നത്. വിവിധ സ്റ്റാളുകളിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കിയിരുന്നു. പവിലിയനിലെ സ്റ്റാളുകളിൽനിന്ന് കൃത്യമായ വിവരങ്ങളാണ് കിട്ടുന്നതെന്ന് സ്റ്റാളുകൾ സന്ദർശിച്ച സ്വദേശി പൗരന്മാർ പറഞ്ഞു. ഓരോ സ്റ്റാളിലും തങ്ങളുടെ ആരോഗ്യസ്ഥാപനങ്ങളിൽ ലഭ്യമാകുന്ന സേവനങ്ങളെയും നൂതന ചികിത്സ രീതികളെയും കുറിച്ചാണ് വിശദീകരിക്കുന്നത്. പലരും ഒമാനി പൗരൻമാർക്ക് വിദഗ്ധ ചികിത്സക്കായി കേരളത്തിലേക്ക് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിൽനിന്നുള്ള പ്രമുഖരായ 40ലധികം ആരോഗ്യ സ്ഥാപനങ്ങളാണ് മേളയുടെ ഭാഗമായി പങ്കെടുക്കുന്നത്. പ്രദർശനം ബുധനാഴ്ച സമാപിക്കും ഇതിനകം ആയിരക്കണക്കിന് ആളുകളാണ് സന്ദർശകരായെത്തിയത്. സമാപന ദിവസമായ ഇന്ന് രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ടുവരെ സന്ദര്‍ശകരെ അനുവദിക്കും. മുന്‍കൂര്‍ രജിസ്‌ട്രേഷനോ മറ്റോ ആവശ്യമില്ല.

ഹീൽമി കേരളയിൽ പങ്കെടുക്കുന്നവർക്ക് കേരളത്തിൽ സൗജന്യ ഹോളിഡേ പാക്കേജ് നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവരിൽനിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന രണ്ട് കുടുംബങ്ങൾക്കാണ് കേരളത്തിൽ രണ്ട് ദിവസത്തെ ഫാമിലി ഹോളിഡേ പാക്കേജ് സൗജന്യമായി ലഭിക്കുക. പ്രമുഖ ആയുർവേദ, യൂനാനി ആശുപത്രികളിലായിരിക്കും ഭക്ഷണമുൾപ്പെടെയുള്ള ആരോഗ്യ ചികിത്സ പാക്കേജ് ലഭ്യമാകുക. കേരളത്തിന്‍റെ ആരോഗ്യമേഖലയിലെ നേട്ടങ്ങൾ ആഗോള സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് 'ഹീൽമി കേരള'യിലൂടെ ഗൾഫ് മാധ്യമം ലക്ഷ്യമിടുന്നത്. സുൽത്താനേറ്റിലെ ഏറ്റവും വലിയ ആരോഗ്യമേളയായ ഹെൽത്ത് എക്സിബിഷൻ ആരോഗ്യമന്ത്രാലയത്തിന്‍റെ സഹകരണത്തോടെ എക്സിബിഷൻ ഓർഗനൈസിങ് കമ്പനിയായ 'കണക്ടാണ്' സംഘടിപ്പിക്കുന്നത്. മൂന്നു ദിവസത്തെ മേളയിൽ ഇന്ത്യ, തായ്ലൻഡ്, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നായി 150ൽ അധികം പ്രദർശകരാണ് പങ്കെടുക്കുന്നത്. 

Tags:    
News Summary - 'Healme Kerala' captures the hearts of visitors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.