രാജഗോപാലൻ ആചാരി
സലാല: തിരുവനന്തപുരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് സലാലയിൽ നിര്യാതനായി.
മണക്കാട് വിളയിൽ വീട്ടിൽ രാജഗോപാലൻ ആചാരി (60) ആണ് മരിച്ചത്. അസുഖ ബാധിതനായ ഇദ്ദേഹത്തെ സനായിയ്യയിലെ താമസ സ്ഥലത്ത് ശനിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
ഭാര്യ: കൗസല്യ അജിത. മക്കൾ: ശ്രീക്കുട്ടൻ, കുഞ്ഞുണ്ണി. നേരത്തെ ഇബ്രിയിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം കുറച്ച് നാളുകൾക്ക് മുമ്പാണ് സലാലയിൽ എത്തിയത്. കഴിഞ്ഞ എട്ടുവർഷമായി നാട്ടിൽ പോയിട്ടില്ല. റെസിഡന്റ് കാർഡ് കാലാവധി 2019ൽ കഴിഞ്ഞതാണ്. ഔട് പാസിനായി അപേക്ഷിച്ച് കാത്തിരിക്കവേയാണ് മരണമെന്ന് കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ പറഞ്ഞു. നടപടികൾ പൂർത്തീകരിച്ച് മ്യതദേഹം നാട്ടിലയക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.