ഹൃദയാഘാതം; മംഗലാപുരം സ​്വദേശി ഒമാനിൽ നിര്യാതനായി

മുനവ്വർ റഷീദ്

ഹൃദയാഘാതം; മംഗലാപുരം സ​്വദേശി ഒമാനിൽ നിര്യാതനായി

മസ്കത്ത്: മംഗലാപുരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി. തെക്കൻ ശർഖിയ ഗവർണറേറ്റിലെ ജഅലാൻ ബനി ബുഅലിയിൽ കച്ചവടം നടത്തുന്ന അസ്സാലാം സ്റ്റോർ ഉടമ മുനവ്വർ റഷീദ് (35) ആണ് മരിച്ചത്.

മംഗലാപുരം സ്വദേശി പരേതനായ കല്ലേരി പടിപ്പുരക്കൽ അബ്ദുറഷീദിന്റെയും റഹ്മത്ത് ബീവിയുടെയും മകനാണ്. ഭാര്യ: മുനീസ ഖദീജ. മക്കൾ: അക്‌ലം, അഫ്‌ലഹ, അഹ്‌ലം. സഹോദരങ്ങൾ: ഐഷ ഹുസ്‌നിയ, ഉമർ ഫാരിസ്, ഹിഷാം റാഷിദ്, ഹലീമ സമീന, സൈനബ നുഷാത്ത്, റാബിയ തൻഹിന, ഫാത്തിമ റുക്സാന, മറിയം ഹിസാന.

പന്ത്രണ്ട് വർഷത്തോളമായി ബുആലിയിൽ കച്ചവടം നടത്തി വരുന്നു. മയ്യിത്ത് ബുഅലി ഖബർസ്ഥാനിൽ മറവുചെയ്തു. സ്വദേശികളും വിദേശികളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ മയ്യത്തു സംസ്കാരത്തിൽ പങ്കെടുത്തു.

Tags:    
News Summary - Heart Attack Death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.