ഹൃദയാഘാതം; പത്തനംതിട്ട സ്വദേശി ഒമാനിൽ നിര്യാതനായി

ഹൃദയാഘാതം; പത്തനംതിട്ട സ്വദേശി ഒമാനിൽ നിര്യാതനായി

മസ്കത്ത്: പത്തനംതിട്ട സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി. മഞ്ഞനിക്കര ഊന്നുകലിലെ തോമസ് ടി. ചെറിയാൻ (55) ആണ് മരിച്ചത്. 29 വർഷമായി പ്രവാസജീവിതം നയിച്ച തോമസ് ടെക്ക് വിൻഡോസ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.

മസ്കത്ത് മർത്തശ്മൂനി യാക്കോബായ സുറിയാനി പള്ളി ഇടവക അംഗമാണ്. മകൾ: മെർലിൻ തോമസ്. ഭാര്യ: സുനി തോമസ് (നഴ്സ്, മസ്കത്ത്). മൃതദേഹം നാട്ടിലെത്തിച്ചു. സംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച രാവിലെ 10.30ന് വീട്ടിൽ ആരംഭിക്കും. തുടർന്ന് ഊന്നുകൽ സെന്റ് ജോർജ് ഓർത്തൊഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - Heart attack; Pathanamthitta native passes away in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.