മസ്കത്ത്: വടക്കൻ ഗവർണറേറ്റുകളിൽ കനത്ത മഴ. ദാഹിറ ഗവർണറേറ്റിൽ നിറഞ്ഞൊഴുകിയ വാദിയിൽ കുടുങ്ങിയ മൂന്നുപേരെ രക്ഷിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു. യൻകൽ വിലായത്തിലെ വാലിയിലാണ് കുട്ടികൾ കുടുങ്ങിയത്. ഇവരെ അപകടമൊന്നുമില്ലാതെ രക്ഷിക്കാൻ സാധിച്ചതായി സിവിൽ ഡിഫൻസ് ട്വിറ്ററിൽ അറിയിച്ചു. മഴയുള്ള സമയത്തും വാദികൾ നിറഞ്ഞൊഴുകുേമ്പാഴും കുട്ടികളെ പുറത്തുപോകാൻ അനുവദിക്കരുതെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.
ബുറൈമി, ദാഹിറ, വടക്കൻ ശർഖിയ, ദാഖിലിയ, തെക്കൻ ബാത്തിന ഗവർണറേറ്റുകളിലാണ് വ്യാഴാഴ്ച ഉച്ചക്ക് ശേഷം മഴയുണ്ടായത്. പലയിടത്തും ശക്തമായ കാറ്റിെൻറ അകമ്പടിയോടെ കനത്ത മഴയാണ് പെയ്തത്്. പലയിടത്തും വാദികൾ നിറഞ്ഞുകവിഞ്ഞൊഴുകി. ഇതേ തുടർന്ന് മണിക്കൂറുകൾ ഗതാഗതം സ്തംഭിച്ചു. ബുറൈമി ഗവർണറേറ്റിലെ വാദിസാ-ഹഫീത്ത് റോഡിൽ നാലിടത്താണ് വാദികൾ രൂപപ്പെട്ടത്. ഇതേ തുടർന്ന് മൂന്നുമണിക്കൂറോളമാണ് വാഹനങ്ങൾ കുടുങ്ങിക്കിടന്നത്. തുടർന്ന് ജലത്തിെൻറ ശക്തി കുറഞ്ഞ ശേഷമാണ് വാഹനങ്ങൾ കടത്തിവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.