മസ്കത്ത്: ഫലസ്തീനിലെ ജനങ്ങൾക്ക് കാരുണ്യത്തിന്റെ കരങ്ങൾ നീട്ടാൻ വഴിയൊരുക്കി ഒമാൻ. ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷൻ (ഒ.സി.ഒ) വഴി സംഭാവനകൾ നൽകാമെന്ന് അധികൃതർ അറിയിച്ചു. ഇതിനായിവിവിധ മാർഗ്ഗങ്ങളാണ് ഒ.സി.ഒ ഒരുക്കിയിരിക്കുന്നത്.
ഒനീക്ക് (ഒ.എൻ. ഇ.ഐ.സി) ഓട്ടോമേറ്റഡ് പേയ്മെന്റ് മെഷീനുകൾ വഴിയോ ബാങ്ക് അക്കൗണ്ടിലൂടെയോ (ബാങ്ക് മസ്കത്ത്: 0423010869610013, ഒമാൻ അറബ് ബാങ്ക് അക്കൗണ്ട്: 3101006200500) സംഭാവന നൽകാമെന്ന് ഒ.സി.ഒ അറിയിച്ചു. പൊതുജനങ്ങൾക്ക് ഫോണിൽനിന്ന് ടെക്സ്റ്റ് മെസേജ് അയച്ചും സംഭാവനയിൽ പങ്കാളിയാകാം. ഒമാൻടെൽ ഉപയോക്താക്കൾക്ക് 90022 എന്ന നമ്പറിലേലേക്ക് “donate” എന്ന ടൈപ്പ് ചെയ്തും ഉരീദോയിൽനിന്ന് ‘Palestine’ എന്ന് ടൈപ്പ് ചെയ്ത് സന്ദേശങ്ങൾ അയക്കാവുന്നതാണ്. www.jood.om, www.oco.org.om എന്ന വെബ്സൈറ്റ് വഴിയും സംഭാവന ചെയ്യാനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേസമയം, ഫലസ്തീൻ ജനതയോടുള്ള ഒമാന്റെ ഐക്യദാർഢ്യം ആവർത്തിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ് മന്ത്രിസഭ യോഗത്തിൽ ദിവങ്ങക്ക് മുമ്പ് അറിയിച്ചിരുന്നു.
അന്താരാഷ്ട്ര നിയമങ്ങളും മനുഷ്യാവകാശ നിയമങ്ങളും അനുസരിച്ച് തടവിലാക്കിയവരെ മോചിപ്പിക്കണമെന്നും സുൽത്താൻ ആവശ്യപ്പെട്ടു. സാധാരണക്കാരെ സംരക്ഷിക്കുവാനും അവരുടെ മാനുഷിക ആവശ്യങ്ങൾ ഉറപ്പ് വരുത്തുവാനുള്ള ഉത്തരവാദിത്തം അന്താരാഡ്ട്ര സമൂഹം ഏറ്റെടുക്കേണ്ടന്റെ ആവശ്യകതയും സുൽത്താൻ ഊന്നി പറഞ്ഞു. ഗാസയിലും ഫലസ്തീൻ ഭൂഭാഗങ്ങളിലുമുള്ള അനധികൃത കയ്യേറ്റം മാറ്റുന്നതിനെ സുൽത്താൻ പിന്തുണച്ചു. ഫലസ്തീനികൾക്ക് അവരുടെ ഭൂമിയിൽ എല്ലാ അവകാശങ്ങളും സാധ്യമാവാനുള്ള സമാധാന ശ്രമങ്ങൾ തുടരണം. ജറൂസലേ തലസ്ഥാനമായും 1967ൽ നിശ്ചയിച്ച അതിർത്തി അനുസരിച്ച് സ്വതന്ത്ര സ്റ്റേറ്റ് സ്ഥാപിക്കുകയും വേണം. രണ്ട് സ്റ്റേറ്റ് എന്ന പ്രശ്ന പരിഹാര നടപടിയുടെ അടിസ്ഥാനത്തിൽ ആയിരിക്കകണം ഇത്. ഐക്യ രാഷ്ട്ര സഭയുടെ തീരുമാനം നടപ്പാക്കാൻ അറബ് ലോകം മുൻകയ്യെടുക്കുമെന്നും സുൽത്താൻ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.