മസ്കത്ത്: മാനുഷിക മൂല്യങ്ങൾക്കെതിരായ മനുഷ്യക്കടത്തിനെതിരായ യുദ്ധത്തിൽ തങ്ങൾ ഉറച്ചുനിൽക്കുന്നുവെന്ന് ഒമാൻ. യു.എൻ യോഗത്തിൽ സുൽത്താനേറ്റിെൻറ സ്ഥിരം പ്രതിനിധി ഡോ. മുഹമ്മദ് അവദ് അൽ ഹസൻ സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. ഇൗ വിപത്ത് ഇല്ലാതാക്കുന്നതിനായി പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. 2008ൽതന്നെ രാജ്യത്ത് നാഷനൽ കമ്മിറ്റി ഫോർ കോമ്പാറ്റിങ് ഹ്യൂമൻ ട്രാഫിക്കിങ് (എൻ.സി.സി.എച്ച്.ടി) എന്ന ബോഡി രാജ്യത്ത് രൂപവത്കരിച്ചിരുന്നു.
മനുഷ്യക്കടത്തിനെതിരെ അവബോധം വളർത്തുന്നതിനും ഉന്മൂലനം ചെയ്യുന്നതിനുമുള്ള മാർഗങ്ങൾ നിർദേശിക്കുന്നതിനുമായി വിവിധ പരിപാടികൾ, വർക്ക്ഷോപ്പുകൾ, സിമ്പോസിയങ്ങൾ, കോൺഫറൻസുകൾ എന്നിവ ഇതിലൂടെ നടപ്പാക്കിവരുന്നുണ്ട്. നിയമവഴികളിലൂടെ ഇൗ വിപത്തിനെ ഇല്ലാതാക്കുകയാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യക്കടത്ത് ചെറുക്കുന്നതിന് സ്വകാര്യമേഖലയുമായും പൗരസമൂഹ സ്ഥാപനങ്ങളുമായും സഹകരിച്ച് നടപ്പാക്കിയ വിവിധ പദ്ധതികളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.