വേട്ടക്കാരിൽനിന്ന് പിടിച്ചെടുത്ത തോക്ക്

പക്ഷികളെ വേട്ടയാടൽ; നിരവധിപേർ അറസ്റ്റിൽ

മസ്കത്ത്: പക്ഷികളെ വേട്ടയാടിയ സംഭവത്തിൽ നിരവധിപേരെ പരിസ്ഥിതി അതോറിറ്റി അറസ്റ്റ് ചെയ്തു. ദോഫാർ ഗവർണറേറ്റിലെ എൻവയൺമെന്‍റ് ജനറൽ ഡയറക്ടറേറ്റിലെ നജ്ദ് യൂനിറ്റാണ് പക്ഷികളെ വേട്ടയാടിയ സ്വദേശികളെ പിടികൂടിയത്. വേട്ടക്ക് ഉപയോഗിച്ചിരുന്ന തോക്കും മറ്റും പിടിച്ചെടുക്കുകയും ചെയ്തു. പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ എല്ലാവരും പാലിക്കണമെന്നും ഇത്തരം ലംഘനം കണ്ടെത്തുകയാണെങ്കിൽ 80071999 എന്ന നമ്പറിൽ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.


Tags:    
News Summary - Hunting birds; Several arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.