ഇബ്രി: ഇന്ത്യൻ സ്കൂൾ ഇബ്രിയിൽ 2023-24 ബാച്ചിൽ പന്ത്രണ്ടാം ക്ലാസ് പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്കുള്ള ഗ്രാജുവേഷൻ അവാർഡ് വിതരണം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. മുഖ്യാതിഥിയായ എസ്.എം.സി. പ്രസിഡന്റ് നവീൻ വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാജ്വേഷൻ തൊപ്പി അദ്ദേഹം കുട്ടികളെ അണിയിച്ചു. സർട്ടിഫിക്കറ്റ്, മൊമന്റൊ, ക്ലാസ് ഫോട്ടോ എന്നിവ കുട്ടികൾക്കു വിതരണം ചെയ്തു. കഠിനാധ്വാനത്തിലൂടെ ജീവിതത്തിൽ ഉയർന്ന നിലയിൽ എത്തണമെന്ന് അദ്ദേഹം കുട്ടികളെ ഓർമിപ്പിച്ചു.
സ്കൂൾ പ്രിൻസിപ്പൽ വി.എസ്. സുരേഷ് വിദ്യാർഥികൾക്കു സത്യവാചകം ചൊല്ലിക്കൊടുത്തു അറിവിന്റെ വെളിച്ചം പ്രസരിപ്പിക്കുക എന്ന തത്ത്വം ഉൾക്കൊണ്ട് അധ്യാപകരും വിദ്യാർഥികളും ചേർന്നു മെഴുകുതിരികൾ കത്തിച്ചു. സീനിയർ അധ്യാപിക നിഷ സുരേഷ് കുട്ടികളെ അഭിനന്ദിച്ച് സംസാരിച്ചു.
എകാഷ് (ഹെഡ് ബോയ്)ഇഷ്മൽ (ഹെഡ് ഗേൾ ),ഷേർലി ഗ്രേസ് എന്നിവർ സ്കൂളിലെ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. വൈസ് പ്രിൻസിപ്പൽ സണ്ണി മാത്യു സ്വാഗതവും അധ്യാപിക പ്രിയ നന്ദിയും പറഞ്ഞു. എസ്.എം.സി വൈസ് പ്രസിഡന്റ് ഡോ. വിജയ് ഷണ്മുഖം, എസ്.എം.സി കൺവീനർ ജമാൽ ഹസൻ, അക്കാദമിക് ചെയർപേഴ്സൻ ഫെസ്ലിൻ അനീഷ് മോൻ, എസ്.എം.സി അംഗങ്ങളായ അമിതാബ് മിശ്ര, ശബ്നം,അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു. വിഭവസമൃദ്ധമായ അത്താഴവിരുന്നും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.