ഗാ​ല​ന്റ്‌​സ് എ​ഫ്.​സി ഗു​ബ്ര പാ​ര്‍ക്കി​ല്‍ ന​ട​ത്തി​യ ഇ​ഫ്താ​ര്‍ സം​ഗ​മം

സ്​​നേ​ഹ​സ​ന്ദേ​ശം പ​ക​ർ​ന്ന്​ ഇ​ഫ്താ​ർ സം​ഗ​മ​ങ്ങ​ൾ

മ​സ്ക​ത്ത്: സ്​​നേ​ഹ​ത്തി​ന്‍റെ ഐ​ക്യ​ത്തി​ന്‍റേ​യും സ​ന്ദേ​ശം പ​ക​ർ​ന്ന്​ പ്ര​വാ​സ​ ലോ​ക​ത്ത്​ ഇ​ഫ്താ​ർ സം​ഗ​മ​ങ്ങ​ൾ. കോ​വി​ഡി​ന്‍റെ പി​ടി​യി​ല​മ​ർ​ന്ന​തി​നാ​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ സ​മൂ​ഹ ഇ​ഫ്താ​റു​ക​ൾ ന​ട​ന്നി​രു​ന്നി​ല്ല. എ​ന്നാ​ൽ, ഇ​ത്ത​വ​ണ ചെ​റു​തും വ​ലു​തു​മാ​യ സാ​മൂ​ഹി​ക, സ​ന്ന​ദ്ധ കൂ​ട്ടാ​യ്മ​ക​ൾ സ്​​നേ​ഹ വി​രു​ന്നു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. വ്യ​ത്യ​സ്ത വി​ഭാ​ഗ​ങ്ങ​ളി​ലെ ആ​ളു​ക​ളു​ടെ ഒ​ത്തു​കൂ​ട​ലി​ന്​ വേ​ദി​യാ​യി​രു​ന്ന ഇ​ഫ്താ​റു​ക​ൾ കോ​വി​ഡി​ന്​ മു​മ്പു​ള്ള സ്ഥി​തി​യി​ലേ​ക്ക്​ തി​രി​ച്ച് എ​ത്തി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ്​ പ്ര​വാ​സ ലോ​കം.

ത​ര്‍മ​ത് കെ.​എം.​സി.​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മ​ക്ക ഹൈ​പ​ര്‍ മാ​ര്‍ക്ക​റ്റ് പ​രി​സ​ര​ത്ത്​ ന​ട​ന്ന ഗ്രാ​ന്‍ഡ് ഇ​ഫ്താ​ര്‍ മീ​റ്റ്

 

ത​ര്‍മ​ത് കെ.​എം.​സി.​സി

ത​ര്‍മ​ത് കെ.​എം.​സി.​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മ​ക്ക ഹൈ​പ​ര്‍ മാ​ര്‍ക്ക​റ്റ് പ​രി​സ​ര​ത്ത്​ ഗ്രാ​ന്‍ഡ് ഇ​ഫ്താ​ര്‍ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. സ്വ​ദേ​ശി പൗ​ര​പ്ര​മു​ഖ​ര്‍, പാ​കി​സ്താ​ന്‍, ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള സ​മൂ​ഹ​ത്തി​ന്റെ വി​വി​ധ തു​റ​ക​ളി​ലു​ള്ള ആ​യി​ര​ത്തോ​ളം പേ​ര്‍ പ​ങ്കെ​ടു​ത്തു. ഇ​ഫ്താ​റി​നെ​ത്തി​യ അ​തി​ഥി​ക​ളെ സ്വീ​ക​രി​ക്കാ​നും വി​ഭ​വ​ങ്ങ​ള്‍ ഒ​രു​ക്കാ​നും ത​ര്‍മ​ത് കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ൾ​ക്കൊ​പ്പം ത​ര്‍മ​ത്തി​ലെ പൗ​ര പ്ര​മു​ഖ​രും രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

 

മ​റു​നാ​ട്ടി​ല്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ ഗാ​ല​യി​ലെ അ​സൈ​ബ ഗാ​ര്‍ഡ​ന്‍സ് ബി​ല്‍ഡി​ങ്​ ഹാ​ളി​ല്‍ ന​ട​ത്തി​യ ഇ​ഫ്താ​ര്‍ വി​രു​ന്ന്

മ​റു​നാ​ട്ടി​ല്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍

മ​റു​നാ​ട്ടി​ല്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ (എം.​എ​ന്‍.​എം.​എ) ഇ​ഫ്താ​ര്‍ വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചു. ഗാ​ല​യി​ലെ അ​സൈ​ബ ഗാ​ര്‍ഡ​ന്‍സ് ബി​ല്‍ഡി​ങ്​ ഹാ​ളി​ല്‍ ന​ട​ന്ന വി​രു​ന്നി​ല്‍ കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളും മ​റ്റ് സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​രും മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​രും പ​ങ്കെ​ടു​ത്തു. വെ​ൽ​ഫെ​യ​ര്‍ ഒ​മാ​ന്‍ വൈ​സ് ചെ​യ​ര്‍മാ​ന്‍ അ​ബ്ദു​ൽ അ​സീ​സ് വ​യ​നാ​ട്, ഡോ. ​ര​ശ്മി കൃ​ഷ്ണ എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ന്റ് അ​നി​ല്‍ കു​മാ​ര്‍, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ഫ​വാ​സ് മു​ഹ​മ്മ​ദ്, സ​ദാ​ന​ന്ദ​ന്‍ എ​ട​പ്പാ​ള്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ഇ​ഫ്താ​റി​നും അ​നു​ബ​ന്ധ പ​രി​പാ​ടി​ക​ള്‍ക്കും എം.​എ​ന്‍.​എം.​എ എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ള്‍ നേ​തൃ​ത്വം ന​ല്‍കി.

 

ഒ.​ഐ.​സി.​സി റു​സൈ​ല്‍ ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ര്‍ വി​രു​ന്ന്

ഒ.​ഐ.​സി.​സി റു​സൈ​ല്‍ ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ര്‍ വി​രു​ന്ന്

ഒ.​ഐ.​സി.​സി റു​സൈ​ല്‍ ഏ​രി​യ ക​മ്മി​റ്റി

സ്‌​നേ​ഹ​ത്തി​ന്റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്റെ​യും ഒ​ത്തൊ​രു​മ​യു​ടെ​യും സ​ന്ദേ​ശം ന​ല്‍കി ഒ.​ഐ.​സി.​സി റു​സൈ​ല്‍ ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ര്‍ വി​രു​ന്ന് വി​വി​ധ ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. ജാ​തി​മ​ത ചി​ന്ത​ക​ള്‍ക്ക​പ്പു​റ​ത്ത് മ​നു​ഷ്യ​നെ മ​നു​ഷ്യ​നാ​യി കാ​ണാ​നും ലോ​ക​മാ​കെ സ​മാ​ധാ​ന​ത്തി​ന്റെ വാ​ഹ​ക​രാ​കു​വാ​നു​മാ​ണ് ഇ​സ്‌​ലാം പ​ഠി​പ്പി​ക്കു​ന്ന​തെ​ന്ന് റ​മ​ദാ​ന്‍ സ​ന്ദേ​ശ​ത്തി​ല്‍ ഇ​സ്‌​ലാ​മി​ക് സെ​ന്റ​ര്‍ പ്ര​ധാ​ന അ​ധ്യാ​പ​ക​ന്‍ ഉ​സ്താ​ദ് ഹു​വൈ​സി പ​റ​ഞ്ഞു.

ഒ.​ഐ.​സി.​സി/​ഇ​ന്‍കാ​സ് ഗ്ലോ​ബ​ല്‍ ചെ​യ​ര്‍മാ​ന്‍ കു​മ്പ​ള​ത്ത് ശ​ങ്ക​ര​പ്പി​ള്ള, ഒ.​ഐ.​സി.​സി ഒ​മാ​ന്‍ ദേ​ശീ​യ പ്ര​സി​ഡ​ന്റ് സ​ജി ഔ​സേ​ഫ്, റു​സൈ​ല്‍ ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് അ​ജ്മ​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി, കെ.​എം.​സി.​സി റു​സൈ​ല്‍ ഏ​രി​യ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്, ഒ.​ഐ.​സി.​സി ദേ​ശീ​യ ക​മ്മി​റ്റി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​ന്ദു പാ​ല​ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.ദേ​ശീ​യ ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ സ​ലീം മു​തു​വ​മ്മേ​ല്‍, റെ​ജി കെ. ​തോ​മ​സ്, മാ​ത്യു മെ​ഴു​വേ​ലി, എ​സ്.​പി. നാ​യ​ര്‍, റി​സ്​​വി​ന്‍ ഹ​നീ​ഫ്, സ​ജി ച​ങ്ങ​നാ​ശ്ശേ​രി, അ​ബ്ദു​ൽ ക​രീം, സി​റാ​ജ് നാ​റൂ​ണ്‍, ഹ​രി​ലാ​ല്‍ വൈ​ക്കം, ജാ​ഫ​ര്‍ തു​ട​ങ്ങി നി​ര​വ​ധി പേ​ര്‍ പ​ങ്കെ​ടു​ത്തു. റു​സൈ​ല്‍ ഏ​രി​യ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ സ​ത്താ​ര്‍, ര​ക്ഷാ​ധി​കാ​രി സ​ക്കീ​ര്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​നീ​ഷ്, സെ​ക്ര​ട്ട​റി​മാ​രാ​യ റ​ഷീ​ദ്, സ​ന​ല്‍, നാ​സ​ര്‍, അ​ബ്ദു​ല്ല, മാ​ഹിം, ട്ര​ഷ​റ​ര്‍ ജ​ലാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

ഗാ​ല​ന്റ്‌​സ് എ​ഫ്.​സി

ഗാ​ല​ന്റ്‌​സ് എ​ഫ്.​സി ഗു​ബ്ര പാ​ര്‍ക്കി​ല്‍ ഇ​ഫ്താ​ര്‍ സം​ഗ​മം ന​ട​ത്തി. ഗാ​ല​ന്റ്‌​സ് എ​ഫ്.​സി ടീം ​അം​ഗ​ങ്ങ​ളും സ്‌​പോ​ണ്‍സ​ര്‍മാ​രും ഒ​മാ​നി​ലെ മ​റ്റു പ്ര​മു​ഖ ടീം ​പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു. ഫു​ട്‌​ബാ​ള്‍ സീ​സ​ണി​നു താ​ൽ​ക്കാ​ലി​ക അ​വ​ധി ന​ല്‍കി​യ റ​മ​ദാ​നി​ല്‍, ഇ​ഫ്താ​ര്‍ സം​ഗ​മം ആ​ളു​ക​ള്‍ക്ക് പ​ര​സ്പ​രം സൗ​ഹൃ​ദം പ​ങ്കി​ടാ​ന്‍ ക​ഴി​യു​ന്ന വേ​ദി​യാ​യി. ക​ളി​ക​ള്‍ക്ക് പു​റ​മെ ബ​ന്ധ​ങ്ങ​ള്‍ ദൃ​ഢ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു ഇ​ഫ്താ​ര്‍. റ​മ​ദാ​ന്‍ സ​ന്ദേ​ശം ക്ല​ബ് മാ​നേ​ജ​ര്‍ ഫി​റോ​സ് ന​ല്‍കി.

എ​ല്ലാ മാ​സ​വും ന​ല്‍കി വ​രു​ന്ന ക്ല​ബി​ലെ മി​ക​ച്ച പ്ര​തി​ഭ​ക​ള്‍ക്കു​ള്ള പു​ര​സ്‌​കാ​രം മാ​ര്‍ച്ച് മാ​സ​ത്തെ ജേ​താ​ക്ക​ളാ​യ ന​സീ​ഫ് ഇ​രി​ക്കൂ​റി​നും ബേ​സി​ല്‍ കോ​ത​മം​ഗ​ല​ത്തി​നും മാ​നേ​ജ​ര്‍ ഷി​ഹാ​സ് മ​ല​പ്പു​റം സ​മ്മാ​നി​ച്ചു.

Tags:    
News Summary - iftar meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.