മത്ര: റമദാന് ദിനങ്ങളില്‍ വൈകീട്ട് അഞ്ചുമുതല്‍ മത്ര കോര്‍ണീഷില്‍ നീണ്ട ക്യൂ കാണാം. ഒമാനി സന്നദ്ധ സംഘടന നൽകുന്ന ഇഫ്താര്‍ കിറ്റ് സ്വീകരിക്കാനാണ് ജനക്കൂട്ടം നില്‍ക്കുന്നത്. സന്നദ്ധ പ്രവര്‍ത്തകരാകട്ടെ തിരക്കോ ബഹളങ്ങളോ ഇല്ലാതെ എല്ലാവർക്കും വിഭവസമൃദ്ധമായ ഇഫ്താര്‍ കിറ്റ് നല്കി പുഞ്ചിരിയോടെ യാത്രയാക്കുകയും ചെയ്യുന്നു. വ്യത്യസ്ത വിഭവങ്ങളാണ് വിതരണത്തിനായി തയാറാക്കി എത്തിക്കുന്നത്. ഫ്രൂട്സ്, ജ്യൂസ്, ബിരിയാണി എന്നിവയാണ് കിറ്റുകളിലുണ്ടാവുക. മട്ടൻ, ഫിഷ്, ചിക്കന്‍ ബിരിയാണികൾ മാറി മാറി ഉണ്ടാകും. നൂറുകണക്കിന് പേര്‍ക്കാണ് ഇഫ്താര്‍ കിറ്റ് നല്‍കുന്നത്. ഫരീഖുറഹ്മ എന്ന സ്വദേശി സന്നദ്ധ സംഘം മത്ര സൂഖിൽ ഇൗ വർഷം മുതലാണ് റമദാൻ കിറ്റ് വിതരണം നടത്തുന്നത്. സാനിയോ മസ്ജിദ് ഇമാം ഹാജി അഹ്മദ്, മുസ്തഫ അല്‍ ലവാതി, ഇദ്രിസ്, ദാവൂദ് അല്‍ ബലൂഷി തുടങ്ങിയവരാണ് നേതൃത്വം വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.