മസ്കത്ത്: ദോഫാർ ഗവർണറേറ്റിൽ അനധികൃത മത്സ്യബന്ധനത്തിലേർപ്പെട്ട 43 വിദേശികളെ അധികൃതർ അറസ്റ്റ് ചെയ്തു. 15 മത്സ്യബന്ധന യാനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. സദ വിലായത്ത് നിയാബത്ത് ഹാസിക്കിനോട് ചേർന്നുള്ള കടലിലായിരുന്നു വിദേശികളായ തൊഴിലാളികൾ ലൈസൻസില്ലാതെ മത്സ്യബന്ധനത്തിലേർപ്പെട്ടിരുന്നത്. ഇവർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി ദോഫാർ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് അഗ്രികൾചർ, ഫിഷറീസ്, വാട്ടർ റിസോഴ്സ് പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.