സലാല: സലാലയിലെ പാലക്കാട് ജില്ലക്കാരായ പ്രവാസികളുടെ കൂട്ടായ്മക്ക് രൂപം നൽകി. ഒളിമ്പിക് കാറ്ററിങ് ഹാളിൽ നടന്ന ആദ്യ പരിപാടിയിൽ താൽക്കാലിക സംവിധാനത്തിന് രൂപം നൽകി. കൺവീനറായി നസീബ് വല്ലപ്പുഴയെ നിശ്ചയിച്ചു. എല്ലാ വിഭാഗീയതകൾക്കും അതീതമായി ജില്ലയിലെ പ്രവാസികൾക്ക് താങ്ങാവുക എന്നതാണ് കൂട്ടായ്മയുടെ പ്രധാന ഉദ്ദേശ്യം. അതോടൊപ്പം കുടുംബയോഗങ്ങളും കൾച്ചറൽ പരിപാടികളും സംഘടിപ്പിക്കും. താൽക്കാലിക അഡ്ഹോക്ക് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
ജോയന്റ് കൺവീനർമാരായി മുഹമ്മദ് നിയാസ് പഴയ ലെക്കിടി, സലിം ബാബു വല്ലപ്പുഴ, ഷമീർ മാനുക്കാസ് കക്കാട്ടിരി, വിജയൻ കരിങ്കല്ലത്താണി എന്നിവരെ നിയമിച്ചു.
ഉപദേശക സമിതിയംഗങ്ങളായി സുധാകരൻ ഒളിമ്പിക്, റസാക്ക് ചാലിശ്ശേരി, കാസിം, ഷഫീഖ് മണ്ണാർക്കാട്, അച്യുതൻ പടിഞ്ഞാറങ്ങാടി, മനാഫ് പഴയ ലെക്കിടി എന്നിവരെ തിരഞ്ഞെടുത്തു. വാപ്പു വല്ലപ്പുഴ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.