മസ്കത്ത്: പുനരുപയോഗ ഊർജം പ്രോത്സാഹിപ്പിക്കാനും കാർബൺ ബഹിർഗമനം കുറക്കുന്നതിനുമായി രാജ്യത്തെ 22 സ്കുളുകളിൽ സോളാർ പാനൽ സ്ഥാപിച്ചു. ഗ്ലോബൽ എനർജി കമ്പനിയായ ഷെല്ലാണ് 'സ്കൂളുകളിലേക്ക് സോളാർ' പദ്ധതിയുടെ ഭാഗമായി പാനലുകൾ സ്ഥാപിച്ചത്. ഈ പദ്ധതിയിൽ, ഷെൽ ഒമാൻ വിദ്യാഭ്യാസ മന്ത്രാലയവുമായും നിരവധി പ്രാദേശിക ചെറുകിട ഇടത്തരം സംരംഭങ്ങളുമായും സഹകരിച്ചാണ് പൊതുവിദ്യാലയങ്ങളിൽ സോളാർ സംവിധാനങ്ങൾ ഒരുക്കുന്നത്.
ഈ പദ്ധതികളിലൂടെ പ്രതിവർഷം 2000 ടൺ കാർബൺ ബഹിർഗമനം കുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മന്ത്രാലയ കെട്ടിടങ്ങളിലെ വൈദ്യുതി ചെലവ് കുറക്കാനും പദ്ധതി സഹായമാകുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ അഡ്മിനിസ്ട്രേറ്റിവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്സ് അണ്ടർ സെക്രട്ടറി മാജിദ് അൽ ബഹ്രി പറഞ്ഞു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും പ്രത്യേക ക്ലാസ് 'ഷെൽ' നടത്തിയിരുന്നു. ഇതിലൂടെ വിദ്യാർഥികൾക്ക് സോളാർ പാനലിെൻറ പ്രവർത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു. വിവിധ സ്കൂളുകളിൽനിന്നുള്ള 130ലധികം അധ്യാപകരും 1400ൽപരം വിദ്യാർഥികളും പരിശീലനപരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.