ഇൻകാസ് ഒമാൻ ഗാല ഇൻഡസ്ട്രിയൽ ഏരിയയിലെ ലേബർ ക്യാമ്പിൽ സംഘടിപ്പിച്ച ഇഫ്താർ
മസ്കത്ത്: ഗാല ഇൻഡസ്ട്രിയൽ ഏരിയയിലുള്ള ലേബർ ക്യാമ്പിൽ ഇഫ്താറുമായി ഇൻകാസ് ഒമാൻ. സംഗമത്തിൽ 400ൽ അധികം തൊഴിലാളികൾ പങ്കെടുത്തു.
സാമൂഹ്യ സേവനത്തോടുള്ള പ്രതിബദ്ധതയും കരുണയും വിളിച്ചോതിയ ഇൻകാസിന്റെ ഇഫ്താർ സംഗമം പങ്കെടുത്തവർക്കെല്ലാം ഹൃദയസ്പർശിയായ ഒരു അനുഭവമായിരുന്നു. പരിപാടിയുടെ മുഖ്യാതിഥിയായ കേരള യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അനു താജ് ഇൻകാസ് സംഘടനയുടെ ഈ മഹത്തായ സേവനത്തെ പ്രശംസിച്ചു. ഈ വർഷം തൊഴിലാളികൾക്കായി ഇഫ്താർ ഒരുക്കിയത് അവരോടുള്ള ആദരവും സ്നേഹവും പിന്തുണയും അറിയിക്കാനാണെന്ന് ഇൻകാസ് പ്രസിഡന്റ് അനീഷ് കടവിൽ വ്യക്തമാക്കി. നാടിന്റെ വികസനത്തിനായി അക്ഷീണം അധ്വാനിക്കുന്ന പ്രവാസി തൊഴിലാളികളെ ചേർത്തു പിടിക്കേണ്ടതിന്റെ ആവശ്യകത ഉദ്ഘാടകനായ സിദ്ദീഖ് ഹസൻ എടുത്തുപറഞ്ഞു.
വിവിധ സാമൂഹിക, സാംസ്കാരിക സംഘടനകളിൽ നിന്നുള്ള പ്രത്യേക അതിഥികളുടെ സാന്നിധ്യം പരിപാടിയുടെ മാറ്റു കൂട്ടി .
ജനറൽ സെക്രട്ടറി ജിജോ കടന്തോട്ട് സ്വാഗതവും ട്രഷറർ സതീഷ് പട്ടുവം നന്ദിയും പറഞ്ഞു. കോഓഡിനേറ്റർമാരായ മനാഫ് (കൺവീനർ), റാഫി ചക്കര (കോകൺവീനർ) എന്നിവർ പരിപാടിയുടെ ഏകോപനംവഹിച്ചു. കുര്യാക്കോസ് മാളിയേക്കൽ, ഷഹീർ അഞ്ചൽ, നിധീഷ് മാണി, ഹംസ അത്തോളി, മനോഹരൻ കണ്ടൻ, ജോളി മേലേത്ത്, മോഹൻ പുതുശ്ശേരി , ഷെരിഫ് , ഗോപകുമാർ, ഹരിലാൽ നൂറുദ്ദീൻ പയ്യന്നൂർ ,സജി ഏനാത്ത് എന്നിവർ നേതൃത്വംവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.