രക്ഷിതാക്കളുടെ സംഘം ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിന് നിവേദനം നൽകുന്നു

വാദികബീറിൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥി മരണപ്പെട്ട സംഭവം; ആശങ്കയുമായി രക്ഷിതാക്കൾ

മസ്കത്ത്: വാദികബീറിൽ ഇന്ത്യൻ സ്കൂൾ  വിദ്യാർഥി മരണപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് കടുത്ത ആശങ്കയുമായി രക്ഷിതാക്കളുടെ സംഘം ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിന് നിവേദനം നൽകി. ഇക്കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ സ്കൂൾ വാദി കബീറിലെ പ്ലസ് വൺ വിദ്യാർഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏതാനും മാസം മുമ്പ് ഇതേ സ്കൂളിലെ മറ്റൊരു വിദ്യാർഥിയും മരണപ്പെട്ടിരുന്നു.

ആക്കാദമിക രംഗത്തെ സമ്മർദം നേരിടുന്നതിനും പ്രതിസന്ധികളെ അതിജീവിക്കുന്നതിനും വിദ്യാർഥികളെ പ്രാപ്തരാക്കുന്ന രീതിയിൽ കരിക്കുലം രൂപപ്പെടുത്തണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. വിദ്യാർഥികൾക്ക് മാനസിക വളർച്ചക്ക് ആവശ്യമായ ബോധവൽക്കരണവും കൗൺസിലിങ് സംവിധാനവും സ്കൂളിൽ നടപ്പാക്കുന്നെണ്ടെന്ന് ഡയറക്ടർ ബോർഡ്‌ ഉറപ്പ് വരുത്തണമെന്നും ബോർഡ്‌ ചെയർമാനോട് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.

രക്ഷിതാക്കൾ ഉന്നയിക്കുന്ന വിഷയം അത്യന്തം ഗൗരവതരമാണെന്നും ബോർഡ്‌ അടിയന്തിരമായി വിഷയത്തിൽ ഇടപെട്ട് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും ബോർഡ്‌ ചെയർമാൻ ശിവകുമാർ മാണിക്കം, ഫിനാൻസ് ഡയറക്ടർ നിധീഷ് കുമാർ എന്നിവർ രക്ഷിതക്കൾക്ക് ഉറപ്പ് നൽകി. രക്ഷിതാക്കളുടെ സംഘത്തിന് മനോജ്‌ പെരിങ്ങേത്ത് ,വരുൺ ഹരിപ്രസാദ്, സുരേഷ് കുമാർ , ജാൻസ് അലക്സ്‌, ബിനു കേശവൻ, സുബിൻ , അഭിലാഷ് ശിവൻ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Incident of death of student in Indian school Wadikabir; Concerned parents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.