മസ്കത്ത്: ഇന്ത്യയുടെ ദക്ഷിണ നാവിക കമാൻഡിലെ ഫ്ലാഗ് ഓഫിസർ കമാൻഡിങ്-ഇൻ-ചീഫ് വൈസ് അഡ്മിറൽ വി.ശ്രീനിവാസ് സുൽത്താന്റെ സായുധ സേനയുടെ (സാഫ്) ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ബിൻ ഖാമിസ് അൽ റൈസിയുമായി കൂടിക്കഴ്ച നടത്തി.
സൈനിക സംഘവും വി. ശ്രീനിവാസിനെ അനുഗമിക്കുന്നുണ്ട്. അൽ മുർതഫ ക്യാമ്പിൽ നടന്ന കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും കൂടുതൽ സഹകരണത്തിനുള്ള വഴികളും ചർച്ച ചെയ്തു. നാവിക സൈനിക മേഖലകളിൽ ഒമാനും ഇന്ത്യയും തമ്മിലുള്ള നിലവിലുള്ള സഹകരണത്തിന് ഊന്നൽ നൽകി സൗഹൃദ സംഭാഷണങ്ങൾ നടത്തുകയും പൊതുതാൽപ്പര്യമുള്ള വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്തു.
ഓപറേഷൻസ് ആൻഡ് പ്ലാനിങ് അസിസ്റ്റന്റ് ചീഫ് ഓഫ് സ്റ്റാഫ് ബ്രിഗേഡിയർ ജനറൽ ഹമദ് ബിൻ അബ്ദുല്ല അൽ ബലൂഷി, സുൽത്താൻ ആംഡ് ഫോഴ്സിലെ നിരവധി മുതിർന്ന ഉദ്യോഗസ്ഥർ, മസ്കത്തിലെ ഇന്ത്യൻ എംബസിയിലെ മിലിട്ടറി അറ്റാഷെ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഒമാൻ റോയൽ നേവി കമാൻഡർ റിയർ അഡ്മിറൽ സെയ്ഫ് ബിൻ നാസർ അൽ റഹ്ബി വൈസ് അഡ്മിറൽ ശ്രീനിവാസിനെയും സംഘത്തെയും മുർതഫ ക്യാമ്പിൽ സ്വീകരിച്ചു. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള നാവിക സൈനിക മേഖലകളിലെ നിലവിലുള്ള സഹകരണം വർധിപ്പിക്കുന്നതിൽ കൂടിക്കാഴ്ച ശ്രദ്ധ കേന്ദ്രീകരിച്ചു. ഒമാനിലെ റോയൽ നേവിയിലെ മുതിർന്ന ഉദ്യോഗസ്ഥരും ഇന്ത്യൻ മിലിട്ടറി അറ്റാഷെയും ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.