മസ്കത്ത്: മസ്കത്ത് ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സാങ്കേതിക-സാമ്പത്തിക സഹകരണ (ഐ.ടി.ഇ.സി) ദിനം ആഘോഷിച്ചു. നൂറിലധികം ഐ.ടി.ഇ.സി പൂർവ വിദ്യാർഥികളും വിശിഷ്ട വ്യക്തികളും പരിപാടിയിൽ പങ്കെടുത്തു. ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഒ.സി.സി.ഐ) ചെയർമാൻ ഷെയ്ഖ് ഫൈസൽ അൽ-റവാസ് മുഖ്യാതിഥിയായി.
ഐ.ടി.ഇ.സി പ്രോഗ്രാമിന്റെ പരിവർത്തനാത്മക പങ്കിനെ സംബന്ധിച്ച് ചടങ്ങിൽ സംസാരിച്ച് ഇന്ത്യൻ അംബാസഡർ അമിത് നാരങ് എടുത്തുപറഞ്ഞു. ഒമാനി പങ്കാളികളുടെ അനുഭവങ്ങളിൽനിന്ന് ഇന്ത്യ വിലപ്പെട്ട ഉൾക്കാഴ്ചകൾ നേടുന്നതിലൂടെ, ദ്വിമുഖ പഠനം പ്രോത്സാഹിപ്പിക്കുമെന്നും ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഐ.ടി.ഇ.സി ഈ പ്രോഗ്രാമിന് കീഴിൽ ഇന്ത്യയിൽ പരിശീലനം നേടിയ പൂർവവിദ്യാർഥികളുടെ ഒത്തുചേലിനുകൂടി വേദിയാകുന്നതായി എംബസിയിൽ നടന്ന പരിപാടി. അറിവും വൈദഗ്ധ്യവും നൽകുന്നതിൽ മാത്രമല്ല, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ട്രെയിനികളുമായി സംവദിക്കാനും ഇന്ത്യയെയും അതിന്റെ സംസ്കാരത്തെയും പാരമ്പര്യങ്ങളെ കൂടുതലറിയാനും അവസരം നൽകുന്നതിൽ ഐ.ടി.ഇ.സി കോഴ്സുകൾ സുപ്രധാന പങ്കാണ് വഹിക്കുന്നതന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.