മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂൾ ഭരണസമിയിലേക്ക് മത്സരിക്കാൻ 14 പേർ. വ്യാഴാഴ്ചയാണ് അന്തിമ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ചത്. 18 പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. നാല് പേര്‍ പിന്‍വലിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചക്ക് ഒരു മണിവരെയായിരുന്നു നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം.
വെട്ടിക്കലില്‍ ഉതുപ്പാന്‍ സജി, പി.ടി.കെ. ഷമീര്‍, പി.പി. നിതീഷ് കുമാര്‍, കൃഷ്‌ണേന്ദു, സിജു തോമസ്, എം.കെ. അജയ് രാജ്, ദാമോദര്‍ ആര്‍. കാട്ടി, പ്രഭാകരന്‍ കൃഷ്ണമൂര്‍ത്തി, പ്രവീണ്‍ കുമാര്‍, ഡോ. ശിവകുമാര്‍ മാണിക്കം, സയിദ് അഹമദ് സല്‍മാന്‍, വൃന്ദ സിംഗാല്‍, ജിതേന്ദന്‍ പാണ്ഡെ, മഹിപാല്‍ റെഡ്ഡി എന്നിവരാണ് മത്സര രംഗത്തുള്ളത്.
കഴിഞ്ഞ പ്രാവശ്യം 18 സ്ഥാനാർഥികൾ രംഗത്തുണ്ടായിരുന്നു. ജനുവരി 21ന് ആണ് വോട്ടെടുപ്പ്. അന്ന് തന്നെ വിജയികളേയും പ്രഖ്യാപിക്കും. രാവിലെ എട്ടുമുതൽ വൈകീട്ട് എട്ടുവരെയായിരിക്കും വോട്ടിങ് സമയം. സ്കൂൾ ബോർഡിലേക്ക് അഞ്ച് അംഗങ്ങളെയാണ് തെരഞ്ഞെടുക്കേണ്ടത്. മൊത്തം 11 അംഗങ്ങളാണ് ഡയറക്ടർ ബോർഡിലുണ്ടാവുക. ഇന്ത്യൻ സ്കൂൾ മസ്കത്തിൽ പഠിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് മാത്രമാണ് വോട്ടവകാശമുണ്ടാവുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.