മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിലെ ഇന്ധന സ്റ്റേഷനുകളിൽ പരിശോധനയുമായി അധികൃതർ. മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള സേവനങ്ങൾ നൽകുന്നുവെന്നും ഉറപ്പാക്കുന്നതിന്റെ ഭാഗമായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അധികൃതരാണ് പരിശോധന നടത്തിയത്.
ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുമായി സഹകരിച്ച്, ദാഖിലിയയിലെ ഡയറക്ടറേറ്റ് ഓഫ് കോമേഴ്സ്, ഇൻഡസ്ട്രി, ഇൻവെസ്റ്റ്മെന്റ് പ്രമോഷനാണ് മേഖലയിലുടനീളമുള്ള ഇന്ധന സ്റ്റേഷനുകളിൽ സമഗ്ര പരിശോധന നടത്തിയത്.
വില നിർണയ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് പരിശോധിക്കുന്നതിനും ഇന്ധന പമ്പുകളുടെ കൃത്യത ഉറപ്പുവരുത്തുന്നതിനും ഇലക്ട്രോണിക് പേമെന്റ് ഓപ്ഷനുകൾ സ്വീകരിക്കുന്നുണ്ടെന്നും ഉറപ്പാക്കുകയായിരുന്നു പരിശോധനയുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.