മസ്കത്ത്: കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ദാർസൈത്തിലെ ഇന്ത്യൻ സോഷ്യൽ ക്ലബിന്റെ (ഐ.എസ്.സി) ഹാളുകളിലായി നടന്നുവരുന്ന കേരള വിഭാഗം യുവജനോത്സവം ശനിയാഴ്ച സമാപിക്കും. 2015 മുതൽ കേരള വിഭാഗം നടത്തിവരുന്ന യുവജനോത്സവ മത്സരങ്ങൾക്ക് ഒമാനിലെ പൊതുസമൂഹത്തിൽ വലിയ സ്വീകാര്യതയാണുള്ളത്.
ഈ വർഷം കുട്ടികളും മുതിർന്നവരുമായി ഒമാനിലെ വിവിധ ഭാഗങ്ങളിൽനിന്നും പങ്കെടുക്കുന്നത് 650ലധികം കലാകാരന്മാരും കലാകാരികളുമാണ്. മത്സരങ്ങൾ കാണുന്നതിനും മത്സരാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി വലിയ ജനപങ്കാളിത്തമാണ് ഉണ്ടായിട്ടുള്ളത്. രാവിലെ ഒമ്പതു മുതൽ വിവിധ വേദികളിൽ അരങ്ങേറുന്ന കലാമത്സരങ്ങൾ രാത്രി 11 വരെയാണ് നീണ്ടുനിൽക്കുന്നത്. സമാപന ദിവസമായ ശനിയാഴ്ചയും വലിയ ജനപങ്കാളിത്തമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.