മസ്കത്ത്: കാലാവസ്ഥ മാറിയതോടെ ഒമാെൻറ കാർഷിക മേഖല ഉണരുന്നു. കൃഷിക്ക് അനുകൂലമായ കാലാവസ്ഥ അനുഭവപ്പെടുന്നതിനാൽ മികച്ച വിളവെടുപ്പാണ് ഇൗ വർഷം പ്രതീക്ഷിക്കപ്പെടുന്നത്. ഒമാനിൽ നിലവിൽ 20 ഡിഗ്രി സെൽഷ്യസ് മുതൽ 35 ഡിഗ്രി വരെ താപനിലയാണ് അനുഭവപ്പെടുന്നത്. ഇത് പച്ചക്കറി അടക്കമുള്ള കൃഷികൾക്ക് ഏറെ അനുകൂലമാണ്. അതിനാൽ, ഒമാനിലെ കർഷകരും കാർഷിക മേഖലകളിൽ പ്രവർത്തിക്കുന്നവരും ഏറെ ആവേശത്തിലാണ്. കാലാവസ്ഥ അനുകൂലമായി തുടർന്നാൽ ഡിസംബർ മുതൽ ഒമാൻ പച്ചക്കറികൾ വിപണിയിലിറങ്ങും. ഇതോടെ പച്ചക്കറി വില കുറയുകയും ചെയ്യും. ഡിസംബർ മുതൽ മാർച്ച് വരെയാണ് ഒമാൻ പച്ചക്കറിയുടെ സീസൺ. തക്കാളി, വഴുതന, വെണ്ട, പാവക്ക, പയർ, വെള്ളരി, ബീൻസ്, ലോംഗ് ബീൻസ്, കക്കിരി അടക്കം എല്ലാതരം പച്ചക്കറികളും ഒമാനിൽ കൃഷിചെയ്യുന്നുണ്ട്. അതിനാൽ, ഡിസംബർ മുതൽ നാലുമാസകാലത്തേക്ക് പച്ചക്കറികൾക്ക് വില കുറയാറുണ്ട്.
ബാത്തിന മേഖലയിൽ സെപ്റ്റംബർ, ഒക്ടോബർ മാസത്തിലാണ് കൃഷിയിടങ്ങളിലേക്ക് കർഷകരെത്തുന്നത്. ഇൗ മാസങ്ങളിൽ മണ്ണ് ഉഴുതുമറിച്ചും കളകൾ നശിപ്പിച്ചും കൃഷി ഭൂമി സജ്ജമാക്കും. വിത്തുറക്കുന്നതിെൻറയും കൃഷി പരിരക്ഷയുടെയും സമയമാണിപ്പോൾ. രാജ്യത്തെ ഏറ്റവും കൂടുതൽ കൃഷി തോട്ടങ്ങളുള്ളത് ബാത്തിന ഗവർണറേറ്റിലാണ്. ബർക്ക, ഖദറ, സുവൈഖ്, സുഹാർ തുടങ്ങിയ മേഖലയിലാണ് ഒമാനിലെ 70 ശതമാനം കൃഷിയിടങ്ങളുമുള്ളത്. സലാലയിൽ 15 ശതമാനം കൃഷിയിടവും ബഹ്ല, ശർഖിയ്യ എന്നിവിടങ്ങളിൽ അഞ്ച് ശതമാനം കൃഷിയിടങ്ങളുമാണുള്ളത്. ഇതിൽ ബഹ്ലയിലെ കാർഷിക പ്രവർത്തനങ്ങൾ വൈകിയാണ് ആരംഭിക്കുന്നത്.
വെല്ലുവിളികൾ നിറഞ്ഞ കോവിഡ് കാലത്ത് മികച്ച കാലാവസ്ഥ അനുഭവപ്പെടുന്നതിൽ കർഷകർ ആഹ്ലാദത്തിലാണ്. കോവിഡ് പ്രതിസന്ധിക്ക് ശേഷം മികച്ച വിളവെടുപ്പ് ലഭിക്കുമെന്നും അതിനാൽ സാമ്പത്തിക മെച്ചമുണ്ടാവുമെന്ന പ്രതീക്ഷയിലാണവർ. കോവിഡ് പ്രതിസന്ധി കാരണം െതാഴിലാളി ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ബംഗ്ലാദേശ് സ്വദേശികളാണ് കാർഷിക മേഖലയിൽ ജോലി ചെയ്യുന്ന പ്രധാന വിഭാഗം. മലയാളികൾ ഇൗ മേഖലയിൽ പേരിന് മാത്രമാണുള്ളത്. കഴിഞ്ഞ സീസൺ സമയത്താണ് കോവിഡ് വ്യാപകമായത്. കാർഷിക മേഖലയടക്കം എല്ലാ മേഖലകളും നിശ്ചലമായതോടെ തൊഴിലാളികളിൽ നല്ലൊരു വിഭാഗം നാട്ടിൽ പോയിട്ടുണ്ട് . ഇവരിൽ പലരും ഇതുവരെ തിരിച്ചുവന്നിട്ടില്ല.
പച്ചക്കറികൾക്ക് പുറമെ മറ്റു വിളകളും ഒമാനിൽ കൃഷി ചെയ്യുന്നുണ്ട്. തനൂഫ്, നിസ്വ എന്നിവിടങ്ങളിൽ മറ്റ് കൃഷികൾക്ക് പുറമെ ഇഞ്ചി, മല്ലി എന്നിവയും കൃഷി ചെയ്യുന്നുണ്ട്. ബഹ്ലയിൽ മറ്റു കൃഷികൾക്ക് പുറമെ മല്ലി, ഉലുവ, സവാള, വെളുത്തുള്ളി എന്നിവയും കൃഷി ചെയ്യുന്നുണ്ട്. ഒമാൻ കാർഷിക, മത്സ്യ, ജലവിഭവ മന്ത്രാലയവും കർഷകർക്ക് എല്ലാ പിന്തുണയും നൽകുന്നുണ്ട്. കൃഷി മേഖലയിലുള്ള സാേങ്കതിക സഹായം, വിത്തു വിതരണം തുടങ്ങിയ സേവനങ്ങൾ ഇതിൽ ഉൾപ്പെടുന്നുണ്ട്. മാത്രമല്ല, കന്നുകാലി വളർത്തലിനും അനുബന്ധ മേഖലക്കും സർക്കാർ മികച്ച പിന്തുണ നൽകുന്നുണ്ട്. ഏതായാലും ഒമാനിൽ മികച്ച വിളവെടുപ്പ് ഉണ്ടാവുന്നത് പച്ചക്കറി വില കുത്തനെ കുറയാൻ കാരണമാകും. നിലവിൽ ഒമാനിൽ തക്കാളി അടക്കമുള്ള എല്ലാ പച്ചക്കറികൾക്കും ഉയർന്ന വിലയാണുള്ളത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവിസുകൾ കുറഞ്ഞതും വിമാന കമ്പനികൾ കാർഗോ നിരക്കുകൾ വർധിപ്പിച്ചതുമാണ് നിലവിലെ വില വർധനവിന് പ്രധാന കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.