മസ്കത്ത്: കൈരളി ഓണാഘോഷം സംഘടിപ്പിച്ചു. സാമൂഹിക പ്രവര്ത്തകന് ബാലകൃഷ്ണന് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ഗോപന് കാപ്പില്‍ അധ്യക്ഷത വഹിച്ചു. ലോക കേരള സഭ അംഗം ഷാജി സെബാസ്റ്റ്യന്‍, കേരള വിങ് കണ്‍വീനര്‍ സന്തോഷ്, മലയാളം മിഷന് ഒമാന്‍ കോഓഡിനേറ്റര്‍ അനു ചന്ദ്രന് എന്നിവര്‍ മുഖ്യാതിഥികളായി. സീബ് കൈരളി അംഗം ഇഖ്ബാല്‍ സ്വാഗതവും സനല്‍ കുമാര്‍ നന്ദിയും പറഞ്ഞു. പരിപാടിയില്‍ സമൂഹത്തിലെ നാനാതുറയില്നിന്നുള്ളവര് പങ്കെടുത്തു. ഒമാനിലെ കലാകാരന്മാര് അവതരിപ്പിച്ച ഗാനമേള, തിരുവാതിരക്കളി, കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഡാന്‍സ് തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറി. ഓണാഘോഷ ഭാഗമായി നടത്തിയ ഓണസദ്യയിലും ആയിരത്തിലധികം പേര് പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.