മസ്കത്ത്: ഇഫ്താര്‍ സ്നേഹ വിരുന്നൊരുക്കി ഒമാനിലെ കണ്ണൂര്‍ നിവാസികളുടെ വാട്സ് ആപ് കൂട്ടായ്മ. കണ്ണൂര്‍ കണക്ട് എന്ന പേരിലുള്ള വാട്സ് ആപ് കൂട്ടായ്മയാണ് ലേബര്‍ കാമ്പില്‍ ഇഫ്താര്‍ നടത്തി വേറിട്ട അനുഭവമായത്. കൂട്ടായ്മയിലെ അംഗങ്ങള്‍ റുസൈല്‍ ഇന്റസ്ട്രിയ ഏരിയയിലെ ലേബര്‍ കാമ്പില്‍ എത്തി അവിടെയുള്ള തൊഴിലാളികള്‍ക്കൊപ്പം നോമ്പ് തുറന്നും തുറപ്പിച്ചുമാണ് മാതൃകയായത്.
കേരളത്തിലെ മതേതര പാരമ്പര്യം വെളിവാക്കും വിധം സംഘാടനത്തില്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഭാഗമാക്കാനായി. കൂടാതെ ഒറ്റപ്പെട്ടു കഴിയുന്ന ലേബര്‍ ക്യാമ്പില്‍ തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിക്കുകയും ചെയ്താണ് വാട്സ് ആപ് കൂട്ടായ്മ നോമ്പുതുറ വേറിട്ട മാതൃകയായത്.
സാഹോദര്യ നോമ്പ് തുറക്ക് മിഥിലാജ്, നിധിന്, സതീഷ് വടക്കന്‍, ഷെഹ്നാസ്, അബ്ദുൽ സലാം, സലോമി ചാക്കോ സാജിര്‍, മധുമതി, ഗിരീഷ്, മനോഹരന് ചെങ്ങളായി, ബീനാ സന്ദീപ്, ഷമീര്‍, സൂരജ് എന്നിവർ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.