ദുബൈ മലപ്പുറം ജില്ല കമ്മിറ്റി ജനറൽ സെക്രട്ടറി എ.പി. നൗഫൽ വേങ്ങരക്ക് മസ്കത്ത്കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി നൽകിയ സ്വീകരണം
മസ്കത്ത്: ഹ്രസ്വ സന്ദർശനാർഥം മസ്കത്തിലെത്തിയ ദുബൈ മലപ്പുറം ജില്ല കമ്മിറ്റി ജനറൽ സെക്രട്ടറി എ.പി. നൗഫൽ വേങ്ങരക്ക് മസ്കത്ത് കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി സ്വീകരണം നൽകി.
അൽ ഖൂദിലെ സ്കൈ റെയ്സ് ഹൗസിൽനടന്ന ചടങ്ങിൽ ജില്ല കെ.എം.സി.സി യുടെ സ്നേഹോപഹാരം മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റലൂർ സമർപ്പിച്ചു.
മസ്കത്ത് ഉപദേശക സമിതി അംഗങ്ങളായ സി.വി.എം. ബാവ വേങ്ങര, അമീർ കാവനൂർ, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി നജീബ് കുനിയിൽ, ട്രഷറർ നജ്മുദ്ദീൻ മങ്കട, ഫിറോസ് പരപ്പനങ്ങാടി, യാക്കൂബ് തിരൂർ, റാഷിദ് പൊന്നാനി, ഇസ്ഹാഖ് കോട്ടക്കൽ, അഹമ്മദ് മുർഷിദ് തങ്ങൾ, അഷറഫ് കോട്ടക്കൽ സ്കൈ റൈസ് മാനേജിങ് ഡയറക്ടർ സി. മുഹമ്മദ് റസ്സൽ, ശിഹാബ് വാളക്കുളം, എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.