മസ്കത്ത്: കൊല്ലം സ്വദേശിയെ ഒമാനിലെ സഹമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പരവൂർ പുതുകുളം പഞ്ചായത്തിൽ കൂനയിൽ സ്വദേശി അഭിലാഷ് (28) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി താമസ സ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സഹമിലെ ഒരു കുടിവെള്ള കമ്പനിയിൽ ജോലിക്കാരനായിരുന്നു.
അഭിലാഷിെൻറ കല്യാണം ജൂണിൽ നടത്താനിരുന്നതായിരുന്നു. കോവിഡിെൻറ പശ്ചാത്തലത്തിൽ കല്യാണം കുറച്ചു കൂടി നീട്ടിയ തീയതിയിലേക്ക് മാറ്റാനുള്ള തയാറെടുപ്പിലായിരുന്നു ബന്ധുക്കൾ.
സജികുമാർ - ശാന്തകുമാരി ദമ്പതിമാരുടെ മകനാണ്. നാലുവർഷമായി ഒമാനിലുണ്ട്. സഹം ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടിക്രമം പൂർത്തിയായാൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.