സ്റ്റാൻലി തോമസ്

കൊല്ലം സ്വദേശി സലാലയിൽ വീണ് മരിച്ചു

സലാല: കൊല്ലം സ്വദേശി സലാലയിൽ വീണ് മരിച്ചു. വള്ളിക്കാവ് ക്ലാപ്പന സ്വദേശി വട്ടശ്ശേരിക്കളം വീട്ടിൽ ബേബി എന്ന് വിളിക്കുന്ന സ്റ്റാൻലി തോമസ് (55) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി സുഹൃത്തിന്റെ വീട്ടില്‍ നിന്നും വീഴുകയും തുടര്‍ന്ന് മരണം സംഭവിക്കുകയും ചെയ്തതായാണ് വിവരം.

റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.35 വർഷത്തിലധികമായി സലാലയിൽ നിർമാണ കമ്പനി നടത്തി വരികയാണ്. കത്തോലിക്ക സഭാംഗമാണ്. ദാരീസിലെ ചർച്ചുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. 

ഭാര്യ: ബീന. മക്കൾ: സിബി,സ്നേഹ 

Tags:    
News Summary - kollam native died at oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.