മസ്കത്ത്: കൊല്ലം ജില്ല സ്വദേശികളായ ഒമാനിലെ പ്രവാസി മലയാളികളുടെ സംഘടനയായ കൊല്ലം പ്രവാസി അസോസിയേഷന് നിലവില്‍ വന്നു. റൂവിയില്‍ കൂട്ടായ്മയുടെ ആദ്യ ഒത്തുകൂടലും ഭരണ സമിതി തെരഞ്ഞെടുപ്പും നടന്നു. സംഘടനയുടെ പ്രസിഡന്റായി കൃഷ്ണേന്തുവിനെയും ജനറല്‍ സെക്രട്ടറിയായി ഷഹീര്‍ അഞ്ചലിനെയും തിരഞ്ഞെടുത്തു. ജാസ്മിന് യൂസുഫാണ് ട്രഷറർ. മറ്റു ഭാരവാഹികൾ: രതീഷ് (വൈസ് പ്രസി.), ബിജുമോൻ (സെക്ര.), ശ്രീജിത്ത്, കൃഷ്ണരാജ്, പത്മചന്ദ്ര പ്രകാശ്, സജിത്ത്, റാബിയ (നിര്‍വാഹക സമിതി അംഗം). ലോഗോ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗം കണ്‍വീനര്‍ പി. ശ്രീകുമാര്‍ പ്രകാശനം ചെയ്തു. ആക്സിഡന്റ്സ് ആൻഡ് ഡിമൈസസ് ഒമാൻ, തൃശൂർ ഒമാന്‍ ഓര്ഗനൈസേഷന് പ്രതിനിധികള്‍, ഫിറോസ്, വാസുദേവന്‍ എന്നിവർ പങ്കെടുത്തു.
ഒമാനിലെ മുഴുവന്‍ കൊല്ലം ജില്ല സ്വദേശികളുടെ ക്ഷേമത്തിനും ഉന്നതിക്കും വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് കൂട്ടായ്മയുടെ മുഖ്യ ലക്ഷ്യം. അംഗങ്ങളുടെ കല-കായിക അഭിരുചികള്‍ കണ്ടെത്തി വേദിയൊരുക്കാനും കൂട്ടായ്മ ഉദ്ദേശിക്കുന്നു. ജാതി, മത, രാഷ്ട്രീയത്തിനതീതമായി കൊല്ലം പ്രവാസികളുടെ നന്മക്ക് കൂട്ടായ്മ പ്രവര്‍ത്തിക്കും.
ഇന്ത്യന്‍ എംബസിയുമായ സഹകരിച്ച് ആവശ്യമുള്ളവര്‍ക്ക് വേണ്ട സഹായങ്ങളും രക്തദാനം പോലുള്ള സാമൂഹിക പ്രവര്‍ത്തനങ്ങളും നടത്തും. 10, 12 പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുകയും ചെയ്യും.കൂട്ടായ്മയുമായി ബന്ധപ്പെടാൻ 97882245,95428146, 90558985 എന്നീ നമ്പറുകളിൽ വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.