മസ്കത്ത്: ഒമാനിലുള്ള കോട്ടയം ജില്ലയിലെ പ്രവാസികളെ ഒത്തൊരുമിപ്പിക്കാൻ ലക്ഷ്യമിട്ട് കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ (കെ.ഡി.പി.എ) രൂപവത്കരിച്ചു. പരസ്പര ബന്ധം ഊഷ്മളപ്പെടുത്തുവാനും അംഗങ്ങളുടെ സർഗാത്മകമായ കഴിവുകൾ പ്രകടിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള വേദി ആയിട്ടാണ് അസോസിയേഷന് രൂപം നൽകിയത്.
14 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രസിഡന്റായി ബാബു തോമസിനെയും വൈസ് പ്രസിഡന്റായി ജയനെയും സെക്രട്ടറിയായി പി.ആർ. അനിലിശനയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: രാഹുൽ (ജോ. സെക്ര.), പ്രിയരാജ് ( ട്രഷ.), കിരൺ (പ്രോഗ്രാം കോഓഡി), സബിത (വനിത വിഭാഗം കോഓഡി), വരുൺ (സ്പോർട്സ്), രാകേഷ് (മീഡിയ), നീതു അനിൽ, സുരേഷ്, ലിജോ, ജാൻസ്, ഹരിദാസ് (എക്സി. അംഗം). സ്വന്തം ജില്ലയിലെ ഒമാനിലുള്ള പ്രവാസികൾ തമ്മിൽ പരിചയപെടാനും അതിലൂടെ സമൂഹത്തിനും നാടിനും ഉപകാരപ്രദമായ നന്മകൾ ചെയ്യാനുമാവും വിധമാണ് കൂട്ടായ്മക്ക് രൂപം നൽകിയത്. ഇതിന്റെ ഭാഗമായി ഈ കഴിഞ്ഞ ഫെബ്രുവരിയിൽ ജില്ലയിലെ കുട്ടികളുടെ സർഗാത്മകമായ കഴിവുകൾ പ്രകടിപ്പിക്കാൻ ചിത്ര രചന മത്സരം നടത്തിയിരുന്നു.
കൂട്ടായ്മയുടെ അടുത്ത പരിപാടി സൗജന്യ മെഡിക്കൽ പരിശോധനയോടൊപ്പം ഒമാൻ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇപ്പോൾ കൂട്ടായ്മയുടെ വിപുലീകരണ പ്രവർത്തനങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. കൂട്ടായ്മയിൽ ചേരാൻ ആഗ്രഹിക്കുന്നവർ 9978 0693, 9698 1765 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.