മസ്കത്ത്: ചേർത്തുപിടിക്കലിന്റെ മാതൃകകൾ തീർത്ത് ഹോസ്റ്റൽ വിദ്യാർഥികൾക്ക് റമദാൻ മാസത്തിൽ ലുലു ഇഫ്താർ ബോക്സുകൾ വിതരണം ചെയ്തു. മസ്കത്തിൽ ഉടനീളമുള്ള ഹോസ്റ്റലുകളിലെ യൂനിവേഴ്സിറ്റി വിദ്യാർഥികൾക്കാണ് ഇഫ്താർ ഭക്ഷണം നൽകിയത്.
അർഹരായ 1,000 കുടുംബങ്ങൾക്ക് പ്രത്യേക റമദാൻ പലചരക്ക് കിറ്റുകൾ വിതരണം ചെയ്യുന്നതിനായി നേരത്തേ ആരംഭിച്ച ‘കൺവോയ് ഓഫ് ഗുഡ്നെസ്’ കാമ്പയിനിന്റെ തുടർച്ചയായായിരുന്നു ഇഫ്താർ ബോക്സുകളുടെ വിതരണം.
ലുലു ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് സമൂഹത്തിന് ഗുണകരമാകുന്ന പ്രവർത്തനങ്ങൾ ചെയ്യുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. എൻ7എൻ വളന്റിയർമാരാണ് പാനീയങ്ങൾ, ഈത്തപ്പഴം, പഴങ്ങൾ ഭക്ഷണസാധനങ്ങൾ എന്നിവയടങ്ങിയ ഇഫ്താർ കിറ്റുകൾ വിദ്യാർഥികൾക്കായി വിതരണം ചെയ്തത്.
സമൂഹത്തിൽ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മനോഭാവം വർധിപ്പിക്കുന്നതിനായി റമദാനിൽ ഈ സംരംഭം ആരംഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഒമാനിലെ ലുലു ഹൈപ്പർമാർക്കറ്റ്സ് റീജനൽ ഡയറക്ടർ കെ.എ. ഷബീർ പറഞ്ഞു. വീട്ടിൽനിന്ന് അകന്നുകഴിയുന്ന നിരവധി വിദ്യാർഥികളുണ്ട്.
ഈ കാമ്പയിനിലൂടെ അവരുടെ മുഖത്ത് സന്തോഷവും പുഞ്ചിരിയും കൊണ്ടുവരാൻ സാധിച്ചതിൽ ഞങ്ങൾക്ക് ചാരിതാർഥ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.