സലാല: ഒമാനിലെ പ്രമുഖ പണമിടപാട് സ്ഥാപനമായ ലുലു എക്സ്ചേഞ്ചിന്റെ പുതിയ ശാഖ സലാല സനയ്യയിൽ തുറന്നു. സുൽത്താനേറ്റിലെ 40ാമത്തേയും ആഗോളതലത്തിൽ 282ാമത്തെയും ശാഖയാണിത്. ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ്, ലുലു എക്സ്ചേഞ്ച് ഡയറക്ടർ ശൈഖ് മുഹമ്മദ് ഹമദ് അലി അൽ ഗസാലി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മറ്റ് മുതിർന്ന മാനേജ്മെന്റ് അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ ഓൺലൈനിലൂടെയായിരുന്നു പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തത്. പുതിയ നേട്ടം കൈവരിക്കാൻ സാധിച്ചതിൽ ടീം അംഗങ്ങളെ അദീബ് അഹമ്മദ് അഭിനന്ദിച്ചു.
സലാലയിലെ പുതിയ ശാഖ മേഖലയിലെ ഞങ്ങളുടെ ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ രീതിയിൽ സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മികച്ച സേവനം നൽകുക എന്നതാണ് ഞങ്ങളുടെ പ്രാഥമിക ലക്ഷ്യം, ഡിജിറ്റൽ സൊല്യൂഷനുകളിലേക്കുള്ള അവരുടെ സുഗമമായ പരിവർത്തനം സുഗമമാക്കുന്നതിനൊപ്പം ഉപഭോക്താക്കളുടെ പേമെന്റ് ആവശ്യകതകൾ ഫലപ്രദമായി നിറവേറ്റുന്നതിനായി ഈ ബ്രാഞ്ച് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
ലുലു എക്സ്ചേഞ്ച് നിലവിൽ ക്രോസ്-ബോർഡർ പേമെന്റുകളും കറൻസി എക്സ്ചേഞ്ചും മൂല്യവർധിത സേവനങ്ങളും അതിന്റെ ശാഖകളുടെയും മൊബൈൽ പേമെന്റ് ആപ്പായ ലുലു മണിയിലൂടെയും സമയബന്ധിതവും സുതാര്യവും വിശ്വസനീയവുമായ രീതിയിൽ നൽകുന്നുണ്ടെന്ന് മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു.
2011ൽ പ്രവർത്തനം ആരംഭിച്ച ലുലു എക്സ്ചേഞ്ച് ഒമാനിലെ ഏറ്റവും വിശ്വസനീയവുമായ സാമ്പത്തിക സേവനദാതാക്കളിൽ ഒന്നാണ്. അബൂദബി ആസ്ഥാനമായുള്ള ആഗോള സാമ്പത്തിക സേവന കൂട്ടായ്മയായ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ ഭാഗമാണ് കമ്പനി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.