മസ്കത്ത്: റമദാന്റെ ഭാഗമായി ലുലു ഹൈപ്പർ മാർക്കറ്റ് ഒരുക്കിയ ഷോപ് ആൻഡ് വിൻ പ്രമോഷന്റെ മൂന്ന്, നാല്, അഞ്ച്, ആറ് സെറ്റ് വിജയികളെ പ്രഖ്യാപിച്ചു. മാർച്ച് 22, 29, ഏപ്രിൽ അഞ്ച്, 12 തീയതികളിൽ മാൾ ഓഫ് മസ്കത്ത്, ബർക, ജഅലാൻ ബാനി ബു അലി, നിസ്വ എന്നിവിടങ്ങളിലെ ലുലു സ്റ്റോറുകളിൽ നടന്ന ഇ-റാഫിൾ നറുക്കെടുപ്പിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്. അസം അലി, നരേഷ്, അബ്ദുല്ല, സലിം അബ്ദുല്ല അൽ മുക്ബാലി എന്നിവർ 5000 റിയാൽ വീതം കാഷ് പ്രൈസുകൾ നേടി. 136 വിജയികൾ മറ്റ് കാഷ് പ്രൈസുകളും കരസ്ഥമാക്കി.
നറുക്കെടുപ്പിൽ വിജയിച്ചവരെ അഭിനന്ദിക്കുകയാണെന്ന് ഒമാനിലെ ലുലു ഹൈപ്പർമാർക്കറ്റ്സ് റീജനൽ ഡയറക്ടർ കെ.എ. ഷബീർ പറഞ്ഞു. വിശുദ്ധമാസത്തിന്റെ പ്രധാന്യം മനസ്സിലാക്കി മികച്ച ഉൽപന്നങ്ങളും സേവനങ്ങളുമാണ് നൽകിക്കൊണ്ടിരിക്കുന്നത്. ഷോപ് ആൻഡ് വിൻ പ്രമോഷന് മികച്ച പ്രതികരണം ലഭിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. രണ്ട് നറുക്കെടുപ്പുകൾകൂടി ബാക്കിയുണ്ട്. അത് അടുത്ത രണ്ട് ആഴ്ചകളിൽ വിവിധ ലുലു ഔട്ട്ലറ്റുകളിലൂടെ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വിശുദ്ധ റമദാനു മുന്നോടിയായുള്ള പ്രമോഷനൽ കാമ്പയിൻ ഏപ്രിൽ 29 വരെ സുൽത്താനേറ്റിലെ എല്ലാ ലുലു ഹൈപ്പർ മാർക്കറ്റുകളിലും നീണ്ടുനിൽക്കും. റമദാൻ ഓഫറുകൾ ലുലു ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ലഭ്യമാകും. ഓൺലൈൻ ഷോപ്പിങ് ആപ്പിൽ നിരവധി പ്രതിദിന ഡീലുകളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. കാഷ് പ്രൈസുകൾക്ക് പുറമേ, പ്രമോഷനൽ കാലയളവിൽ ഫ്രഷ് ഭക്ഷണങ്ങൾ, പലചരക്ക് സാധനങ്ങൾ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ തുടങ്ങി എല്ലാ അവശ്യസാധനങ്ങൾക്കും പ്രത്യേക ഡിസ്കൗണ്ടുകളും ഓഫറുകളുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ചുരുങ്ങിയത് പത്ത് റിയാൽ വിലയുള്ള ഉൽപന്നങ്ങൾ വാങ്ങുന്നവർക്കായിരിക്കും ഇ-റാഫിൾ നറുക്കെടുപ്പിൽ പങ്കെടുക്കാൻ സാധിക്കുക. 10,000 റിയാലാണ് ഗ്രാൻഡ് പ്രൈസ്. 100, 200, 500, 750, 5,000 റിയാൽ എന്നിങ്ങനെ പ്രതിവാര കാഷ് പ്രൈസുകൾ എട്ട് ആഴ്ചത്തേക്ക് 281 ഭാഗ്യശാലികൾക്ക് ലഭിക്കും. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും റമദാനിൽ ഷോപ്പിങ് അവിസ്മരണീയവും രസകരവുമാക്കുന്നതിനുമായി ലുലു മറ്റ് നിരവധി ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.