മക്ക ഹൈപ്പർമാർക്കറ്റ് മാനേജ്മെന്റ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
മസ്കത്ത്: ഒമാനിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ ‘മക്ക ഹൈപ്പർ മാർക്കറ്റ്’ 31ാം വാർഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി ‘സ്ക്രാച്ച് ആൻഡ് വിൻ’ സമ്മാന പദ്ധതി ഒരുക്കുമെന്ന് മാനേജ്മെന്റ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ 21 മുതൽ ഈ മാസം അവസാനം വരെയായിരിക്കും കാമ്പയിൻ. പദ്ധതി മക്ക ഹൈപ്പർ മാർക്കറ്റിന്റെ 31 ശാഖകളിലും ലഭ്യമാണ്.
സാധാരണ സ്ക്രാച് ആൻഡ് വിൻ മത്സരങ്ങളിൽനിന്ന് വ്യത്യസ്തമായി പങ്കെടുക്കുന്ന എല്ലാവർക്കും സമ്മാനം ഉറപ്പാക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഐ ഫോൺ 15 പ്രൊ, വാഷിങ് മെഷീൻ, ടെലിവിഷൻ, ലാപ്ടോപ്, മൊബൈൽ ഫോൺ, മിക്സർ ഗ്രൈൻഡർ, എയർ ഫ്രയർ തുടങ്ങി നിരവധി ആകർഷക സമ്മാനങ്ങളാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. 11 ദിവസം നീളുന്ന കാമ്പയിനിൽ എല്ലാ ശാഖകളിലും ആയി നാല് ലക്ഷത്തിലധികം സമ്മാനങ്ങൾ വിതരണം ചെയ്യും.
മക്ക ഹൈപ്പർ മാർക്കറ്റിന്റെ ശാഖയിൽനിന്ന് സാധനങ്ങൾ വാങ്ങുന്ന ഓരോ പത്തു റിയാലിനും ഓരോ കൂപ്പൺ വീതമാണ് ഉപഭോക്താവിന് ലഭിക്കുക. കൂപ്പൺ കാണിച്ചാൽ അപ്പോൾതന്നെ സമ്മാനം നൽകും. ഒമാനിൽ പ്രവർത്തനമാരംഭിച്ച നാൾ മുതൽ കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് മികച്ച ഉൽപന്നങ്ങളും സേവനങ്ങളുമാണ് മക്ക ഹൈപ്പർമാർക്കറ്റ് നൽകുന്നതെന്ന് മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു.
1992ൽ തർമ്മത്തിൽ പ്രവർത്തനമാരംഭിച്ച മക്ക ഹൈപ്പർ മാർക്കറ്റിന് ഒമാനിൽ മുപ്പത്തിയൊന്നും സൗദി അറേബ്യയിൽ അഞ്ചും ഇന്ത്യയിൽ ഒന്നും ശാഖകളുണ്ട്. സമീപഭാവിയിൽ തന്നെ ഒമാനിലും മറ്റു ഗൾഫ് രാജ്യങ്ങളിലും കൂടുതൽ ശാഖകൾ ആരംഭിക്കും. മാനേജിങ് ഡയറക്ടർ മമ്മൂട്ടി, ഡയറക്ടർ സൈഫ് മുഹമ്മദ് അബ്ദുല്ല അൽ നുമാനി, എക്സിക്യുട്ടീവ് ഡയറക്ടർ സിനാൻ മുഹമ്മദ്, സലിം വി. സജിത്ത്, രമേഷ് പാറോൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.